മുല്ലപ്പെരിയാർ: കേരളത്തിെൻറ അഭിപ്രായം തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ നിർദേശത്തെക്കുറിച്ച് സുപ്രീംകോടതി കേരളത്തിെൻറ അഭിപ്രായം തേടി. കേസ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പരിഗണിക്കും.കേരളത്തിെൻറയും തമിഴ്നാടിെൻറയും കേന്ദ്ര ജലകമീഷെൻറയും പ്രതിനിധികൾ ഉൾപ്പെട്ട മേൽനോട്ട സമിതി ജലനിരപ്പിൽ മാറ്റം വേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തതെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയാണ് ബുധനാഴ്ച കോടതിയെ അറിയിച്ചത്. സമിതിയിൽ കേരളം എതിർപ്പ് രേഖപ്പെടുത്തിയ കാര്യവും അറിയിച്ചു. സമിതിയുടെ മിനുട്സ് തയാറാക്കിക്കഴിഞ്ഞശേഷം, ഈ തീരുമാനത്തിൽ തങ്ങൾ കക്ഷിയല്ലെന്ന് കേരളം അറിയിക്കുകയായിരുന്നുവെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വിശദീകരിച്ചു.
കഴിഞ്ഞ വർഷങ്ങളിലെ പ്രളയ കാലത്ത് ഡാം തന്നെ വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന സ്ഥിതിയാണുണ്ടായതെന്ന് കേരളത്തിനു വേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്ത വിശദീകരിച്ചു. അതെങ്ങനെയാണ് ഡാം മൂലം വെള്ളപ്പൊക്കം ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുേമ്പാൾ വെള്ളം തുറന്നു വിടേണ്ടി വരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നുവെന്ന് ഗുപ്ത മറുപടി നൽകി.
എന്നാൽ കേരളം ഉത്കണ്ഠ പെരുപ്പിക്കുകയാണെന്ന് തമിഴ്നാടിെൻറ അഭിഭാഷകൻ ശേഖർ നഫാഡെ കുറ്റപ്പെടുത്തി. പരിഭ്രാന്തിയുടെ കാര്യമില്ലെന്ന് കേരള മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. 137.6 അടിയാണ് ബുധനാഴ്ചത്തെ ജലനിരപ്പ്. അതുകൊണ്ട് ആശങ്ക അനാവശ്യമായി ഉയർത്തുന്നതാണ്. മഴ കുറയുകയും ചെയ്തു. മുഖ്യമന്ത്രി പറഞ്ഞിട്ടും കേരളത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഭയപ്പാടുണ്ടാക്കുന്ന നിരന്തര പ്രചാരണമാണ് നടക്കുന്നത്. സുപ്രീംകോടതി വിധി പ്രകാരം 142 അടി വെള്ളം നിലനിർത്താൻ തമിഴ്നാടിന് അവകാശമുണ്ട്.
കേസ് നാളെ ഉച്ചതിരിഞ്ഞു പരിഗണിക്കാമെന്നും അതിനു മുമ്പായി കേരളം നിലപാട് അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട െബഞ്ച് പറഞ്ഞു.
മുല്ലപ്പെരിയാർ: മേൽനോട്ടസമിതി തീരുമാനം അംഗീകരിക്കില്ല– കേരളം
ജലനിരപ്പ് 136 അടിയിലേക്ക് കുറയ്ക്കണം
തിരുവനന്തപുരം: ജലനിരപ്പ് സംബന്ധിച്ച് മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ല. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് 136 അടിയിലേക്ക് കുറയ്ക്കണം. മഴ ശക്തമായാല്‍ ജനങ്ങളുടെ സുരക്ഷക്കായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി കെ. രാജനും അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനുള്ള യോഗത്തിനുശേഷം മാധ്യമങ്ങേളാട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാർ ലക്ഷ്യം. പുതിയ അണക്കെട്ട് എന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ല. തമിഴ്നാടിന് ആവശ്യത്തിന് ജലം നല്കാന് കേരളം തയാറാണ്. 138 അടിയെന്ന തമിഴ്നാടിെൻറ റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും. ഒക്ടോബര്‍ 30 വരെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 138 അടിയില്‍ എത്തുമ്പോള്‍ അണക്കെട്ട് തുറന്ന് വെള്ളം പുറത്തുവിടാമെന്നാണ് തമിഴ്നാട് നിലപാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ ഭീതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
അണക്കെട്ടില്‍ ആശങ്കയില്ലെന്നതരത്തില് ഇത് വളച്ചൊടിക്കാനാണ് സുപ്രീംകോടതിയില്‍ തമിഴ്നാട് അഭിഭാഷകന് ശ്രമിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സുപ്രീംകോടതി കേരളത്തോട് ആവശ്യപ്പെട്ടത്. ജലനിരപ്പ് 138 അടിയിലെത്തി മുല്ലപ്പെരിയാറില്‍നിന്ന് ജലം പുറത്തുവിടുന്ന സാഹചര്യത്തില്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിെൻറ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാൻ ഒരുക്കമായെന്ന് റവന്യൂ മന്ത്രി അറിയിച്ചു. 884 കുടുംബങ്ങളിലെ 3000 ലേറെ അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ല ഭരണകൂടം എടുത്തുെവച്ചു. അപകടഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കാനാണിത്. സമൂഹമാധ്യമങ്ങളിലടക്കം യാതൊരു കുപ്രചരണങ്ങളും അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.