ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്ത നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സ്വപ്നയുടേതെന്ന പേരിൽ പുറത്തിറങ്ങിയ ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്ത നാടകമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളപൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി ഇറക്കിയ ഒരു രാഷ്ട്രീയ നാടകമാണിത്. മുഖ്യമന്ത്രിയേയും സർക്കാരിനേയും രക്ഷിക്കാൻ വേണ്ടിയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കുറ്റവാളിയാണ് സ്വപ്ന. ഇവർ പുറത്തേക്ക് പോകുമ്പോഴാണ് ശബ്ദരേഖ റെക്കോർഡ് ചെയ്തതെങ്കിൽ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. ഈ ശബ്ദരേഖ യാഥാർഥ്യമാണോ, എവിടെ നിന്നാണ് മാധ്യമസുഹൃത്തുക്കൾക്ക് കിട്ടിയത് എന്ന വെളിപ്പെടുത്തണം. കേന്ദ്ര ഏജൻസികളെ അസ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    
News Summary - Mullappally Ramachandran said that the audio recording was a play planned by the police for the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.