മുനമ്പം വഖഫ് ഭൂമി പ്രശ്നം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു. ഉപതെരെഞ്ഞെടുപ്പിന് ശേഷം ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക. മുഖ്യമന്ത്രിക്ക് പുറമെ നിയമ, റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച. അതേസമയം, പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും

മു​ന​മ്പം വ​ഖ​ഫ്​ ഭൂ​മി പ്ര​ശ്നം സാ​മു​ദാ​യി​ക സ്പ​ർ​ധ​യു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് പോ​കാ​തെ നി​യ​മ​പ​ര​മാ​യും വ​സ്തു​താ​പ​ര​മാ​യും പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത മു​സ്‍ലിം സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. വ​ർ​ഷ​ങ്ങ​ളാ​യി അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ത്തി​ന് ര​മ്യ​മാ​യ പ​രി​ഹാ​രം കാ​ണ​ണം. ചി​ല സ്വാ​ർ​ഥ താ​ൽ​പ​ര്യ​ക്കാ​രു​ടെ വി​ദ്വേ​ഷ പ്ര​വ​ർ​ത്ത​നം മ​ത​സൗ​ഹാ​ർ​ദ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും​ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Munambam Waqf Land Issue; Chief Minister called a high-level meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.