മുനമ്പം വഖഫ് ഭൂമി പ്രശ്നം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു. ഉപതെരെഞ്ഞെടുപ്പിന് ശേഷം ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക. മുഖ്യമന്ത്രിക്ക് പുറമെ നിയമ, റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.
നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച. അതേസമയം, പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും
മുനമ്പം വഖഫ് ഭൂമി പ്രശ്നം സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലിം സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായി അവിടെ താമസിക്കുന്നവരുടെ ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം. ചില സ്വാർഥ താൽപര്യക്കാരുടെ വിദ്വേഷ പ്രവർത്തനം മതസൗഹാർദത്തെ ദോഷകരമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.