കോഴിക്കോട്: തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ട്രെയിനിൽ കണ്ടുമുട്ടിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമൊന്നിച്ചുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. 12 മണിക്കൂറിനകം നാൽപതിനായിരത്തിലധികം ലൈക്കുകളും നാലായിരത്തോളം കമന്‍റുകളുമാണ് മുനവ്വറിന്‍റെ പോസ്റ്റിന് ലഭിച്ചത്.
''തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബഹുമാന്യനായ എ.പി.അബൂബക്കർ മുസ്ല്യാർ അവറുകളെ കണ്ടുമുട്ടിയപ്പോൾ'' എന്ന അടിക്കുറിപ്പോടെയാണ് മുനവ്വറലി തങ്ങൾ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭിന്നിപ്പിന്‍റെ സ്വരങ്ങൾ മറന്ന് ഐക്യത്തോടെ വർത്തിക്കാൻ ഇത്തരം കൂടിേചേരലുകൾ വഴിയൊരുക്കട്ടെ എന്ന തരത്തിലാണ് ചിത്രത്തിനു താഴെയുള്ള കമന്‍റുകളേറെയും. 'വേർതിരിവുകളില്ലാതെ സമുദായ മനസ്സുകളെ ഇണക്കിയും, സ്നേഹത്തിലും, ഐക്യത്തിലുമാക്കുന്ന ഇത്തരം പോസ്റ്റുകൾ ഉണ്ടാവട്ടെ. ഇരുവർക്കും അഭിനന്ദനങ്ങൾ' എന്നാണ് ഒരാളുടെ കമൻറ്.
'ഈ ബന്ധം ദൃഢമാകട്ടെ, മാതൃകയാകട്ടെ. ഐക്യത്തിന്‍റെ പാതയിൽ ഏവരെയും ഒരുമിപ്പിക്കട്ടെ, നാഥൻ തുണക്കട്ടെ' എന്ന് മറ്റൊരാൾ കുറിക്കുന്നു. പ്രമുഖർ ഉൾപ്പെടെ മൂവായിരത്തോളം പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.