മണിയുടെ വെപ്രാളം കൈയ്യേറ്റ മാഫിയയെ രക്ഷിക്കാൻ -വി.എം സുധീരൻ

കോഴിക്കോട്: ദേവികുളം സബ് കലക്ടറിനെതിരായ എം.എം മണിയുടെ പ്രസ്താവന മന്ത്രിസഭക്കും ജനങ്ങൾക്കും അപമാനകരമെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ഇതു പോലൊരു മന്ത്രിയെ ഒാർത്ത് കേരളം ലജ്ജിക്കേണ്ട അവസ്ഥയാണ്. കൈയ്യേറ്റ മാഫിയ രക്ഷിക്കാനുള്ള വെപ്രാളമാണ് മണി കാണിക്കുന്നതെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സർവസീമകളും ലംഘിച്ച് മന്ത്രി എം.എം മണി ദേവികുളം സബ് കലക്ടർക്കെതിരെ നടത്തിയ പരാമർശം മന്ത്രിസഭക്കും ജനങ്ങൾക്കും അപമാനകരമാണ്. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോർത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്.

നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന കൈയേറ്റ മാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്. മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും കൈയ്യേറ്റലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവര്‍ത്തിച്ചു നൽകുന്നത്.

നിയമലംഘകരായ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ശക്തമായ ജനവികാരമാണ് ഉയർന്ന് വന്നിട്ടുള്ളത്. ഇതിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് പിണറായി-മണി കൂട്ടുകെട്ട് ഇപ്പോൾ വർഗീയവികാരം ഇളക്കിവിടുന്നതും രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടാക്കുന്നതും ന്യായമായി പ്രവർത്തിക്കു ന്ന ഉദ്യോഗസ്ഥരെ തരംതാഴ്ന്ന നിലയിൽ ശകാരിക്കുന്നതും. എതിർപ്പുകളെ അവഗണിച്ച് കൈയേറ്റ മാഫിയയിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് ജനതാൽപര്യം മുൻനിർത്തിയുള്ള ശക്തമായ നടപടികളുമായി റവന്യൂ വകുപ്പ് മന്ത്രി മുന്നോട്ട് പോകുമെന്നാണ് ഏവരും കരുതുന്നത്. അതിനുള്ള ഇച്ഛാ ശക്തിയാണ് ജനങ്ങൾ മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

Full View
Tags:    
News Summary - munnar encroachment vm sudheeran facebook post against mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT