കൊച്ചി: 'ചന്ദ്രിക' ദിനപത്രത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ കൊച്ചിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. വ്യാഴാഴ്ച വൈകീട്ട് നാലിന് എത്തിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് മൊഴിനൽകി.
പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അഴിമതിവഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ 'ചന്ദ്രിക' ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈകോടതി നിർദേശപ്രകാരം ഇ.ഡി എടുത്ത കേസിലാണ് മൊഴിയെടുത്തത്.
സാക്ഷിയായാണ് തന്നെ വിളിപ്പിച്ചതെന്ന് ഇ.ഡി ഓഫിസിൽ ഹാജരാകുംമുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്രത്തിെൻറ എക്സിക്യൂട്ടിവ് അധികാരമില്ലാത്ത ഡയറക്ടർ ബോർഡ് അംഗങ്ങളിൽപെട്ടവരാണ് താനും പാണക്കാട് തങ്ങളുമൊക്കെ. ഇ.ഡിക്ക് പരാതിയുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെൻറാണ് നൽകുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനത്തിെൻറ ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിൽ വിളിപ്പിച്ചപ്പോൾ അഭിമാനത്തോടെയാണ് എത്തിയത്.
ഇ.ഡിയുടെ സംശയങ്ങൾ ദൂരീകരിച്ചുകൊടുക്കും. എല്ലാ വിഷയത്തിലും രാഷ്ട്രീയമുണ്ട്. ഒരുപത്രത്തിെൻറ നടത്തിപ്പ് ബുദ്ധിമുട്ടേറിയതാണ്. അന്വേഷണ ഏജൻസിയുമായി സഹകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.