മാധ്യമവും മീഡിയവണും  സാഹചര്യത്തിനൊത്ത്  പ്രവര്‍ത്തിച്ചെന്ന് ലീഗ് പ്രവര്‍ത്തക സമിതി

തിരുവനന്തപുരം: ഇ. അഹമ്മദിന്‍െറ മരണവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ‘മാധ്യമ’വും മീഡിയവണ്‍ ചാനലും സാഹചര്യത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ വികാരം. അഹമ്മദിനോട് കേന്ദ്രസര്‍ക്കാറും ആര്‍.എം.എല്‍ ആശുപത്രി അധികൃതരും കാണിച്ച മനുഷ്യത്വരഹിതമായ നിലപാട് കൃത്യമായി ജനങ്ങളിലത്തെിക്കാന്‍ മാധ്യമവും മീഡിയവണും തയാറായതായി യോഗം അഭിപ്രായപ്പെട്ടു.

പുതിയ സാഹചര്യത്തില്‍ മതസംഘടനകളുമായുള്ള അതിര്‍വരമ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നപ്പോള്‍ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. സാഹചര്യം അനുസരിച്ചായിരിക്കും പാര്‍ട്ടിയുടെ നിലപാടുകള്‍. ലീഗിനോട് മതസംഘടനകള്‍ സ്വീകരിക്കുന്ന നിലപാടും ഇതില്‍ ഘടകമായിരിക്കും. രാജ്യത്തെ മാനവികത ചോദ്യം ചെയ്യപ്പെടുകയും കേന്ദ്രസര്‍ക്കാറിന്‍െറ ഫാഷിസ്റ്റ് സ്വഭാവം കൂടുതല്‍ വ്യക്തമാവുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അഹമ്മദിന്‍െറ മരണസമയം. ഈ സാഹചര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മാധ്യമത്തിനും മീഡിയവണിനും സാധിച്ചു. രാജ്യത്ത് ഫാഷിസത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ട സന്ദര്‍ഭമാണിത്.  ഇത്തരമൊരു സാഹചര്യത്തില്‍ മതസംഘടനകളുമായുള്ള ബന്ധത്തിന്‍െറ അതിര്‍വരമ്പ് ചര്‍ച്ച ചെയ്യേണ്ടതില്ളെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മാധ്യമവും മീഡിയവണും ആണ് അഹമ്മദിന്‍െറ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിച്ചതെന്ന് പി. ഉബൈദുല്ല എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുന്നതില്‍ താഴെതലം മുതല്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും അതിനായി മേല്‍ഘടകങ്ങള്‍ ഓഡിറ്റിങ് നടത്തണമെന്നും യോഗം തീരുമാനിച്ചു. വാര്‍ഡ് കമ്മിറ്റികളുടെ ഫണ്ട് പഞ്ചായത്ത് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയുടേത് മണ്ഡലം കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയുടേത് ജില്ല കമ്മിറ്റിയും ജില്ല കമ്മിറ്റിയുടേത് സംസ്ഥാന കമ്മിറ്റിയും പരിശോധനക്ക് വിധേയമാക്കണം. പണമായി 2000 രൂപയില്‍ കവിഞ്ഞ് ഫണ്ട് സ്വീകരിക്കരുതെന്നും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.  മൂന്നുതവണ തുടര്‍ച്ചയായി പാര്‍ട്ടിയുടെ ഘടകങ്ങളില്‍ താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ അടുത്ത തവണ അതേ പദവികളില്‍ ഇരിക്കുന്നത് ഒഴിവാക്കും. പാര്‍ട്ടിയില്‍ തക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തന്നെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രധാന പദവി വഹിക്കുന്ന രീതിയും അനുവദിക്കില്ല.  

Tags:    
News Summary - muslim league on madhyamam and media one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.