പുതുപ്പള്ളിയിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിന് ലഭിച്ചെന്ന് എം.വി ഗോവിന്ദൻ

തിരുവന്തപുരം: പുതുപ്പള്ളിയിൽ ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് ലഭിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് വാങ്ങിയാൽ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാൻ കഴിയുകയെന്നും ഗോവിന്ദൻ പറഞ്ഞു.

ഏത് സ്ഥാനാർഥി ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും. ഇടത് സർക്കാറിന്‍റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകുമെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനമായിരുന്നു പോളിങ്. 2021ൽ 74.84 ശതമാനമായിരുന്നു പോളിങ്.

ആവേശ പ്രചാരണം നടന്നിട്ടും രണ്ട് ശതമാനത്തോളം പോളിങ് കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയായി. ആകെ 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്ക്.

Tags:    
News Summary - MV Govindan says UDF got BJP vote in Puthuppally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.