കണ്ണൂർ: സി.പി.എം വിട്ട എം.വി. രാഘവന് സംരക്ഷണം നൽകിയത് കെ. കരുണാകരനും കെ. സുധാകരനും ഉൾപ്പെട്ട കോൺഗ്രസ് നേതൃത്വമാണെന്ന് മകനും സി.എം.പി ജന. സെക്രട്ടറിയുമായ എം.വി. രാജേഷ്. പുതിയ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ നിലയിൽ ഒരു പാർട്ടി, മറ്റൊരു പാർട്ടിക്ക് നൽകുന്ന സംരക്ഷണത്തിന് പിന്തുണ എന്നാണ് പറയുക. എന്നാൽ, അന്ന് സ്ഥിതി വ്യത്യസ്തമാണ്. എം.വി.ആറിന് നേരെയുണ്ടായ സി.പി.എം ആക്രമണം അതേനിലയിൽ കെ. സുധാകരനു നേരെയും ഉണ്ടായിട്ടുണ്ട്. ഒരർഥത്തിൽ ഇരുവരും ഒന്നായാണ് ഈ അക്രമത്തെ നേരിട്ടത്.
കെ. കരുണാകരനാണ് ആദ്യം സംരക്ഷണം വാഗ്ദാനം ചെയ്തു വന്നത്. എം.വി.ആറിനൊപ്പം നിന്ന് സി.പി.എം അക്രമത്തെ സുധാകരൻ ചെറുത്തു. ഈ വിഷയത്തിൽ തെൻറ സഹോദരൻ നികേഷ് കുമാർ പരസ്യസംവാദത്തിന് തയാറാവുന്നത് സ്വാഗതാർഹമാണ്.
അവസാന കാലത്ത് എം.വി.ആർ, സി.പി.എമ്മിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നതിൽ ഗൂഢാലോചന നടന്നുവെന്ന് സംശയമുണ്ട് -രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.