തിരുവല്ല: പാലിയേക്കര മഠത്തിലെ കിണറ്റിൽ വിദ്യാർഥിനിയായ ദിവ്യ മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും സംഭവത്തിനുപിന്നിലെ ദുരൂഹത മാറ്റാനാകാതെ പൊലീസ്. മരണം നടന്നതിെൻറ തൊട്ടടുത്തദിവസം തന്നെ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധനകൾ നടത്തിയെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തതും ദുരൂഹത വർധിപ്പിക്കുന്നു. കോട്ടയത്തുനിന്നുള്ള പൊലീസ് സർജെൻറ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച മഠത്തിലെത്തി പരിശോധന നടത്തിയിരുന്നു.
എന്നാൽ, ഇവക്കൊന്നും ഔദ്യോഗിക വിശദീകരണം നൽകാൻ കേസ് അന്വേഷണത്തിെൻറ ചുമതലയുള്ള തിരുവല്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
സി.ആർ.പി.എഫ് ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥൻ ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസിെൻറ മകൾ ദിവ്യ പി.ജോണിനെയാണ് (21) മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ തന്നെ മുങ്ങിമരണമെന്ന് ഉറപ്പിക്കുംവിധം നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്.
ആത്മഹത്യയാണെന്ന നിഗമനത്തിൽ ഉറച്ചുനിന്ന പൊലീസ് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന നിലപാടിലാണിപ്പോൾ. എന്നാൽ, പെൺകുട്ടിയുടെ കുടുംബത്തിന് മരണത്തിൽ സംശയമുണ്ടെന്നാണ് സൂചന. പരാതിയോ സംശയമോ ഇല്ലെന്ന നിലപാടിലായിരുന്നു കുടുംബം ആദ്യം. പൊലീസിെൻറ അന്തിമ നിഗമനം എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് കുടുംബം. ദിവ്യയുടെ പിതാവ് ജോൺ ഫിലിപ്പോസ് ഇപ്പോൾ ഹോം ക്വാറൻറീനിലാണ്.
ദിവ്യയുടെ ഏഴാം ചരമദിനം കഴിഞ്ഞ് എന്തെങ്കിലും പ്രതികരണം കുടുംബത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.