കൊച്ചി: മാവോവാദി ബന്ധമാരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് സ്വദേശിയും എഴുത്തുകാരനുമായ നദീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി. യു.എ.പി.എ പ്രകാരം നദീറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളുടെ പങ്കിനെക്കുറിച്ച് വ്യക്തമായി അന്വേഷണം നടത്തി ഉറപ്പു വരുത്തിയാലേ അറസ്റ്റു ചെയ്യൂവെന്നും ഇരിട്ടി ഡിവൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ജാമ്യ ഹരജി തള്ളിയത്. യു.എ.പി.എ നിലനില്‍ക്കുന്ന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നിലനില്‍ക്കില്ളെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി പരിഗണിച്ചു.
ആറളത്തെ ഒരു കോളനിയില്‍ ആറംഗ മാവോവാദി സംഘം യന്ത്രത്തോക്കുമായി കയറി ഭീഷണിപ്പെടുത്തിയെന്നും കാട്ടുതീ എന്ന മാഗസിന്‍െറ വരിസംഖ്യ നിര്‍ബന്ധമായി പിരിച്ചുവെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരജിക്കാരനെ പ്രതിചേര്‍ത്തത്. മൂന്നു വര്‍ഷം മുമ്പാണ് രജനിയെന്ന സ്ത്രീ പരാതി നല്‍കിയത്.
പിന്നീട് എഴുത്തുകാരനായ കമല്‍ സി. ചവറ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കത്തെിയപ്പോള്‍ കൂട്ടിരിപ്പുകാരനായിരുന്ന നദീറിനെ ഡിസംബര്‍ 19ന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടിരുന്നു. തെളിവില്ളെന്നതിന്‍െറ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, ജനുവരി നാലിന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആറളം ഡിവൈ.എസ്.പിയുടെ നോട്ടീസ് ലഭിച്ചു. ഇതേ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.