കൊച്ചി: കറുത്ത വസ്ത്രം ധരിക്കുന്നത് എങ്ങനെയാണ് സുരക്ഷക്ക് ഭീഷണിയാകുന്നതെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. കറുത്ത വസ്ത്രം ധരിച്ച് സമരത്തിൽ പങ്കെടുത്ത യുവതിക്ക് പൊലീസുകാരനിൽനിന്നു അതിക്രമമുണ്ടായതിനെ രൂക്ഷമായി വിമർശിച്ച രേഖ ശർമ സംഭവത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി. അടുത്തതവണ കേരളത്തില്‍ വരുമ്പോള്‍ കറുത്ത സാരി ധരിക്കുമെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊലീസുകാരനെതിരെ സ്ത്രീപീഡനം, ദലിത് പീഡന നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കേണ്ടതാണ്. സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവരുടേത് മാത്രമാണ്. വസ്ത്രം മാത്രമാണോ ഒരാൾ സ്ത്രീയാണോ പുരുഷനാണോ എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡമെന്നും അവർ ചോദിച്ചു.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കേരളത്തിൽനിന്നു ലഭിക്കുന്നുണ്ട്. എൻ.ആർ.ഐ വനിതകളുടെ പരാതികളും വർധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.