തൃപ്പൂണിത്തുറ: ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തില്‍ ദേശീയപതാക കണ്ടെത്തിയ സംഭവത്തില്‍ കരാറുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കപ്പല്‍ പൊളിക്കുന്ന കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്ന ചേലക്കുളം കീടേത്ത് ഷമീര്‍ മുഹമ്മദ് (42), ലോറി ഡ്രൈവര്‍ ചേലച്ചുവട് വെട്ടിക്കാട്ടില്‍ മാണി ഭാസ്‌ക്കര്‍ (49), തോപ്പുംപടിയിലെ ഗോഡൗണ്‍ ഉടമ തോപ്പുംപടി ചിരിക്കണ്ടത്ത് സാജര്‍ (49 ) എന്നിവരാണ് അറസ്റ്റിലായത്.
കോസ്റ്റ് ഗാര്‍ഡിന്‍റെ മാലിന്യം ശേഖരിച്ച് ആദ്യം തോപ്പുംപടിയിലെ ഗോഡൗണില്‍ സൂക്ഷിക്കുകയും പിന്നീട് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ മാലിന്യം ലോറിയിലാക്കി ഇരുമ്പനത്തെ കടത്തുകടവിനു സമീപമുള്ള തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുകയുമായിരുന്നു. ദേശീയപതാകകളും കോസ്റ്റ് ഗാര്‍ഡ് പതാകകളും ഉള്‍പ്പെടെയായിരുന്നു നിക്ഷേപിച്ചത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് പതാക കണ്ടത്.
ഉടനെ പൊലീസ് സ്ഥലത്തെത്തി പതാക കണ്ടെടുത്തു. സംഭവത്തിൽ കോസ്റ്റുഗാര്‍ഡും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മൂന്നു പ്രതികളില്‍ സാജറിന് കോടതി ജാമ്യം അനുവദിച്ചു. മറ്റ് രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.