കോഴിക്കോട്: 2020 ഡിസംബറിൽ കേരളത്തിൽ ദേശീയപാത മുഴുവൻ നാലുവരിപ്പാതയായി കമീഷൻ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ കേരളം സ്ഥലം ഏറ്റെടുത്തുകൊടുക്കുന്നില്ലെന്ന തെറ്റിദ്ധാരണ മാറിയെന്നും ഇക്കാര്യത്തിൽ വ്യക്തമായ രൂപരേഖ തയാറായെന്നും കാരപ്പറമ്പ്^ഇൗസ്റ്റ്ഹിൽ^വെസ്റ്റ്ഹിൽ ചുങ്കം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അറിയിച്ചു. ദേശീയപാത അതോറിറ്റി വിജ്ഞാപനം ഇറക്കാത്തതിനാൽ ജില്ലകലക്ടർമാർക്ക് ഭൂമി ഏറ്റെടുക്കാനാവാത്തതായിരുന്നു പ്രശ്നം.
ഏപ്രിലിനകം വിജ്ഞാപനങ്ങൾ പൂർത്തിയാക്കി നവംബറിൽ മുഴുവൻ ദേശീയപാതയിലും പണി തുടങ്ങാനാണ് ധാരണ. അതിനുമുമ്പ് അറ്റക്കുറ്റപ്പണിക്ക് പണമനുവദിക്കില്ലെന്ന പ്രശ്നം പരിഹരിച്ച് മുഴുവൻ പാതയും സഞ്ചാരയോഗ്യമാക്കി. ഇതൊക്കെ അട്ടിമറിക്കാൻ പലരും പല വേഷത്തിൽ ഇറങ്ങിയിരിക്കുകയാണ്. വൈറ്റില മേൽപാലത്തിനെതിരെ ഇ. ശ്രീധരനും മലപ്പുറത്ത് സ്ഥലമേറ്റെടുക്കലിനെതിരെ ചിലരുമെല്ലാം രംഗത്ത് വരുന്നത് കാര്യങ്ങൾ തടസ്സപ്പെടുത്താനല്ലേ എന്ന സംശയം ബലപ്പെടുത്തുന്നു. ശ്രീധരൻ പഞ്ചായത്ത് അംഗം പോലുമല്ല.
എന്നാൽ, കൊച്ചുന്നാളിൽ നാടിന് വേണ്ടി ഇറങ്ങിയില്ലായിരുന്നുവെങ്കിൽ രാഷ്ട്രീയക്കാർക്കും എൻജിനീയറും െഎ.എ.എസുകാരനും ഹൈേകാടതി ജഡ്ജിയുമൊക്കെ ആകാമായിരുന്നു. തനിക്ക് കൂടി പങ്കാളിത്തമുള്ളകാര്യം ശ്രീധരൻ നിഷേധിക്കുന്നതാണ് സംശയമുണ്ടാക്കുന്നത്. ശ്രീധരനോടുള്ള ബഹുമാനം പോയിട്ടില്ല. എങ്കിലും ആവശ്യമില്ലാതെയാണ് അദ്ദേഹം ഇടപെടുന്നത്. മെട്രോയൊന്നുമല്ലല്ലോ വൈറ്റിലയിൽ വരുന്നത്. ഗ്യാസ് പൈപ്പ് ലൈൻ പ്രക്ഷോഭത്തിൽ തടിയന്മാർ പിറകിൽ നിന്നശേഷം അമ്മമാരെയും കുട്ടികളെയും മുന്നിലിറക്കുന്നു. ഗ്യാസ് വേണമെങ്കിൽ ഭൂമിയിലല്ലേ പൈപ്പിടാൻ പറ്റൂ. മതപരമായി ദുർഗ്രാഹ്യ ചിന്തയുള്ളവർ വികസനം െവച്ച് പന്തുകളിക്കുന്നു. പൊതുമരാമത്ത് സ്ഥലത്ത് ആളുണ്ടെന്നും മറ്റുമാണ് തടസ്സമുന്നയിക്കുന്നത്. കാക്ക കാഷ്ഠിക്കുന്നിടത്തൊക്കെ ആലുണ്ടാവും. ഇതൊന്നും അനുവദിക്കാനാവില്ല. മനുഷ്യനും വേണം പ്രകൃതിയും വേണം എന്ന രീതിയിലാവണം കാഴ്ചപ്പാട്. നാല് വയസ്സിൽ അച്ഛനൊപ്പം കാളയെ പൂട്ടിയ എന്നോടാണ് ദന്ത ഗോപുരത്തിൽ നിന്ന് പ്രകൃതി സംരക്ഷിക്കാനിറങ്ങുന്നവരുടെ ഉപദേശം ^ജി. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.