കോഴിക്കോട്: രാജ്യത്തെ മികച്ച ജൈവകൃഷി മാതൃകയായി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിെൻറ സംയോജിത കൃഷി മാതൃകയും ജൈവകൃഷി സംവിധാനങ്ങളും തെരഞ്ഞെടുത്തു.
ചെലവൂരിലെ സംയോജിത കൃഷിത്തോട്ടമാതൃക പരിഗണിച്ചാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിങ് സിസ്റ്റംസ് റിസർച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തെ തെരഞ്ഞെടുത്തത്. രാജ്യത്തെ 20 ജൈവ കൃഷി കേന്ദ്രങ്ങളെ പരിഗണിച്ചിരുന്നു. ഡോ.സി.കെ. തങ്കമണിയുടെ നേതൃത്വത്തിെല സംഘത്തിനാണ് പുരസ്കാരം.
കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവക്കുള്ള ഭാരതീയ സുഗന്ധവിള ഗവേഷണത്തിൽ ശാസ്ത്രജ്ഞർ വികസിപ്പിച്ച ജൈവ പാക്കേജുകൾ രാജ്യത്തെ പല സ്ഥലങ്ങളിലും വിജയകരമായി പരീക്ഷിക്കുന്നുണ്ട്. തെങ്ങ്, മഞ്ഞൾ, കപ്പ, ചേന, പയർ, തീറ്റപ്പുല്ല്, വാഴ എന്നീ വിളകൾ കൃഷിചെയ്തു. പശുക്കളെ വളർത്തി കമ്പോസ്റ്റ് ഉണ്ടാക്കി ചെടികൾക്ക് നൽകുന്ന രീതിയാണ് ഇവിടെയുള്ളത്.
ഒരേക്കർ സ്ഥലത്ത് ഒരുവർഷം 1.3 ലക്ഷം രൂപയുടെ നേട്ടം ഉണ്ടാക്കാൻ സംയോജിതകൃഷിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ജൈവകൃഷിക്ക് ഏറ്റവും അനുയോജ്യമായ കുരുമുളക് വിളകൾ കണ്ടെത്തി ജൈവകർഷകരെ സഹായിച്ചത് പരിഗണിച്ചാണ് കേന്ദ്രത്തിന് പുരസ്കാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.