തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവ കേരള സദസ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എറണാകുളം നിയോജക മണ്ഡലതല അവലോകനയോഗം ചേർന്നു. സംഘാടക സമിതി ചെയർമാനായ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം. അനിൽ കുമാർ, കൺവീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി.എം ഷെഫിഖ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നവ കേരള സദസുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികൾ ഇതുവരെ സ്വീകരിച്ച നടപടികൾ ചർച്ച ചെയ്തു.
നവ കേരള സദസ്സിൽ പരാതികൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടർ പ്രവർത്തനം, പോസ്റ്ററുകൾ, ബോർഡുകൾ സ്ഥാപിക്കൽ, മുഖ്യമന്ത്രിയുടെ സന്ദേശം ഓരോ വീടുകളിലും എത്തിക്കുന്നതിന് ആവശ്യമായ പ്രവർത്തനം, പ്രചാരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഡിസംബർ 8 ന് വൈകിട്ട് ആറിന് മറൈൻഡ്രൈവിലാണ് എറണാകുളം നിയോജകമണ്ഡലം നവകേരള സദസ് നടക്കുന്നത്.
നോർത്ത് ഇ.എം.എസ് ടൗൺഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് കമീഷണർ ജയകുമാർ ചന്ദ്രമോഹന്‍, കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്, ചേരാനല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ മെമ്പർ ടി.ആർ ഭരതൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി പ്രതിനിധികൾ, എഡ്റാക്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.