കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലം താമരശ്ശേരി: കേരളത്തിൽ വർധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. താമരശ്ശേരിയില്‍ കര്‍ഷക കോണ്‍ഗ്രസ് നേതൃക്യാമ്പിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭരിച്ച നെല്ലിന്റെ വിലപോലും നല്കാന് കഴിഞ്ഞിട്ടില്ല. സാധാരണക്കാർക്ക് ഒരു ഗുണവുമില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഭരിക്കാന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണം. നവകേരള സദസ്സിന്റെ മറവില്‍ ഗുണ്ട സദസ്സാണ് അരങ്ങേറുന്നത്.
സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അതിക്രൂരമായാണ് സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചത്. ജനാധിപത്യ കേരളം ആക്രമണങ്ങള്‍ക്ക് എതിരെ തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതും. കോടികളുടെ അഴിമതിക്ക് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിക്കെതിരെ ഇ.ഡി അന്വേഷണമില്ല. കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്ന ഇ.ഡി പിണറായിക്കെതിരെ ഒരു നീക്കവും നടത്തുന്നില്ല. ബി.ജെ.പി നേതാവ് സുരേന്ദ്രനെ സംരക്ഷിക്കാന്‍ സി.പി.എമ്മും സി.പി.എമ്മിനെ സംരക്ഷിക്കാന്‍ ബി.ജെ.പിയും എന്ന നിലയിലാണ് കാര്യങ്ങള്‍.
കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനുവേണ്ടി ഇരുവരും സഹകരിക്കുകയാണ് -സുധാകരൻ പറഞ്ഞു രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുക എന്നതാണ് കെ.പി.സി.സിയുടെ താൽപര്യമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ വ്യക്തമാക്കി. കര്‍ഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി. വിജയന് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന് എം.പി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്പി, എന്‍. സുബ്രഹ്മണ്യന്, എ. അരവിന്ദന്, രവീഷ് വളയം, ഷിബു മീരാന്‍, അഡ്വ. ബിജു കണ്ണന്തറ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.