ന​ക്​​സ​ൽ വ​ർ​ഗീ​സ്​ കൊ​ടും​കു​റ്റ​വാ​ളി​യെ​ന്ന്​  സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ

കൊച്ചി: നക്‌സല്‍ നേതാവ് വര്‍ഗീസ് കൊടുംകുറ്റവാളി അല്ലെന്ന് പറയാൻ മതിയായ കാരണങ്ങളൊന്നും അന്വേഷണ സംഘവും വിചാരണ കോടതിയും കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. വയനാട്ടിലെ കാടുകളിൽ കൊലയും കൊള്ളയും നടത്തിവന്ന വർഗീസ് നക്സൽ സംഘത്തി​െൻറ നേതാവായിരുന്നെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതാണെന്നുമാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി ആർ. സന്തോഷ്കുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. 

വർഗീസിനെ പൊലീസ് വെടിവെച്ചു കൊന്നതാണെന്ന് അന്ന് കോൺസ്റ്റബിളായിരുന്ന രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയിരുന്നു. പിന്നീട് സി.ബി.െഎ അന്വേഷണത്തിലും കോടതി ഉത്തരവിലൂടെയും ഇക്കാര്യം തെളിഞ്ഞ പശ്ചാത്തലത്തിൽ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് വർഗീസി​െൻറ സഹോദരൻ എ. തോമസും മറ്റ് സഹോദരങ്ങളും നൽകിയ ഹരജിയിലാണ് സർക്കാറി​െൻറ വിശദീകരണം. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി.

കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ പറയുന്നപോലെ സ്റ്റേഷനിൽ വെച്ച് പൊലീസ് വെടിവെച്ച് കൊന്നതാണെന്ന തരത്തിലുള്ള മൊഴി ആരും അന്ന് പറഞ്ഞിട്ടിെല്ലന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഏറ്റുമുട്ടലിൽ പെങ്കടുത്ത കോൺസ്റ്റബിൾമാരായ ആർ. രാമചന്ദ്രൻ നായർ, ഹനീഫ എന്നിവർക്ക് ഇതി​െൻറ പേരിൽ ഉദ്യോഗക്കയറ്റവും അംഗീകാരവും ലഭിച്ചു. എന്നാൽ, ലക്ഷ്മണയുെടയും െഎ.ജിയായിരുന്ന പി. വിജയ​െൻറയും നിർദേശ പ്രകാരം വർഗീസിനെ സ്റ്റേഷനിൽ വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസിൽനിന്ന് വിരമിച്ച ശേഷം 1998ൽ രാമചന്ദ്രൻനായർ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഹൈകോടതി നിർദേശ പ്രകാരമാണ് അന്വേഷണം സി.ബി.െഎക്ക് വിട്ടത്. 

ലക്ഷ്മണക്ക് ജീവപര്യന്തം തടവ് വിധിച്ച സി.ബി.െഎ കോടതി വിജയനെ സംശയത്തി​െൻറ ആനുകൂല്യം നൽകി വെറുതെ വിട്ടു. ലക്ഷ്മണയുടെ അപ്പീൽ ഹൈകോടതി തള്ളിയതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെ ലക്ഷ്മണക്ക് സംസ്ഥാന സർക്കാർ ശിക്ഷ ഇളവ് നൽകി മോചിപ്പിക്കുകയും ചെയ്തു. അതേസമയം, ലക്ഷ്മണയുടെ അപ്പീൽ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അപ്പീൽ സുപ്രീംകോടതിയിലായതിനാൽ സി.ബി.െഎ കോടതിയുടെ വിധി അന്തിമമായി കാണാനാവില്ലെന്നാണ് സർക്കാറി​െൻറ വിശദീകരണം.

അതിനാൽ, ഇൗ വിധിയുടെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല. വർഗീസി​െൻറ മരണകാലത്ത് ഒരിക്കൽപോലും അദ്ദേഹത്തെ സ്റ്റേഷനിൽ വെച്ച് വെടിവെച്ച് കൊന്നതാണെന്ന ആരോപണമുണ്ടായിട്ടില്ല. അതിനാൽ, സംസ്ഥാന ഭീകരത എന്ന വാദം നിലനിൽക്കില്ല. ഇതി​െൻറ പേരിൽ നഷ്ടപരിഹാരവും അവകാശപ്പെടാനാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട കൊടുംകുറ്റവാളി വർഗീസി​െൻറ സഹോദരങ്ങൾ എന്ന നിലയിൽ പൊതുസമൂഹത്തിൽനിന്ന് അവഹേളനവും മനുഷ്യത്വരഹിതമായ സമീപനങ്ങളും നേരിടേണ്ടി വന്നതിനാൽ നഷ്ടപരിഹാരത്തിന് അർഹരാണെന്നാണ് ഹരജിക്കാരുടെ വാദം. ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.

Tags:    
News Summary - Naxalite leader vargeese was a bandit, says gov. in an affadavit filed in highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.