കോട്ടയം: മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടാൻ എൻ.സി.പിയിലും ആലോചന.
എ.കെ. ശശീന്ദ്രനും തോമസ് െക. തോമസും മന്ത്രിസ്ഥാനം ഇങ്ങനെ പങ്കിട്ട് പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന നിർദേശം സി.പി.എമ്മും എൻ.സി.പിയിലെ മുതിർന്ന നേതാക്കളും മുന്നോട്ടുവെച്ചു. മന്ത്രി ആരാകണമെന്ന തർക്കം പരിഹരിക്കാൻ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനുമുന്നിൽ ഈ നിർദേശം ഉന്നയിക്കാൻ ഒരുവിഭാഗം നേതാക്കൾ തീരുമാനിച്ചു.
രാവിലെ 11ന് മാസ്കറ്റ് ഹോട്ടലിലാണ് എൻ.സി.പി യോഗം. ഒരംഗം മാത്രം ജയിച്ച ഘടകകക്ഷികൾക്ക് രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിട്ട് നൽകി എല്ലാവരെയും ഉൾപ്പെടുത്താൻ ഇടതുമുന്നണിയെടുത്ത സമീപനം എൻ.സി.പിയും അംഗീകരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശശീന്ദ്രനും തോമസ് കെ. തോമസും നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.