കൊച്ചി: എൻ.സി.പിയിൽ ചേർന്ന മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷിനെ എന്‍.സി.പിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ഇവരുൾെപ്പടെ പുതിയ ഭാരവാഹികളെ അധ്യക്ഷന്‍ പി.സി. ചാക്കോ പ്രഖ്യാപിച്ചു. ലതികയെ കൂടാതെ കോണ്‍ഗ്രസിെൻറ സംസ്ഥാന നേതൃപദവിയിൽ നിന്നെത്തിയ അഡ്വ. പി.എം. സുരേഷ്ബാബുവും (കോഴിക്കോട്), നിലവിലെ വൈസ് പ്രസിഡൻറിനെ പി.കെ. രാജന്‍ മാസ്റ്ററും (തൃശൂര്‍) വൈസ് പ്രസിഡൻറുമാരായി തെരഞ്ഞെടുക്കപ്പെട്ടു.
കെ.എസ്.യു (എസ്) മുന്‍പ്രസിഡൻറും എന്‍.എസ്.എസ് എച്ച്.ആര്‍ വിഭാഗം മുന്‍മേധാവിയുമായ കെ.ആര്‍. രാജന്‍ (കോട്ടയം), തൃശൂര്‍ ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍ (തൃശൂര്‍), പി.എസ്.സി മുന്‍ മെംബർ പ്രഫ. ജോബ് കാട്ടൂര്‍ (കോഴിക്കോട് ) സുഭാഷ് പുഞ്ചക്കോട്ടില്‍ (കോട്ടയം), വി.ജി. രവീന്ദ്രന്‍ (എറണാകുളം), ഡോ. സി.പി.കെ. ഗുരുക്കള്‍ (മലപ്പുറം), മാത്യൂസ് ജോര്‍ജ് (പത്തനംതിട്ട) , അബ്ദുൽ റസാഖ് മൗലവി (പാലക്കാട്), എം. അലിക്കോയ (കോഴിക്കോട്), ആലീസ് മാത്യൂ (മലപ്പുറം) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ദേശീയ സെക്രട്ടറി എന്‍.എ മുഹമ്മദ്കുട്ടി ട്രഷററുടെ ചുമതല വഹിക്കും. പുനഃസംഘടിപ്പിച്ച സംസ്ഥാന സമിതിയുടെ ആദ്യയോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഓണ്‍ലൈനില്‍ ചേരുമെന്ന് പി.സി. ചാക്കോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.