ന്യൂഡൽഹി: എൻ.സി.പി യു.ഡി.എഫിലെത്തുമോ എന്ന കാര്യം ഞായറാഴ്ചക്ക് മുമ്പ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്ന് പാലാ എം.എൽ.എ മാണി സി കാപ്പൻ. ദേശീയ നേതൃത്വവുമായി ചർച്ച നടത്തുന്നതിനായി ഡൽഹിയിൽ തുടരുകയാണ് കാപ്പൻ. യു.ഡി.എഫിന്‍റെ ഭാഗമാകുന്നതിന് അനുകൂലമായ തീരുമാനം ദേശീയ നേതൃത്വം കൈകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാണി സി കാപ്പൻ യു.ഡി.എഫിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എൻ.സി.പി യു.ഡി.എഫിന്‍റെ ഘടക കക്ഷിയാകുമോ എന്ന കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്. അതേസമയം, കാപ്പന്‍റെ യു.ഡി.എഫ് പ്രവേശനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാലായിലെ എൻ.സി.പി പ്രവർത്തകർ. ഇതിനായുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.
മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിഭാഗം എൻ.സി.പി എൽ.ഡി.എഫ് വിടുന്നതിനെതിരാണ്. ദേശീയ നേതൃത്വത്തിന് എളുപ്പത്തിൽ തീരുമാനമെടുക്കുന്നതിനുള്ള തടസവും ശശീന്ദ്രന്‍റെ നിലപാടാണ്.
ശശീന്ദ്രനെ കൂടി ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ച നടത്താനുള്ള നീക്കത്തിലാണ് എൻ.സി.പി ദേശീയ നേതൃത്വം. എന്നാൽ, ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നതിന് മുമ്പ് തീരുമാനം അറിയണമെന്ന് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എൻ.സി.പിയുടെ മുന്നണി മാറ്റം സംബന്ധിച്ച് ചർച്ച നടത്തി തീരുമാനമുണ്ടാക്കാൻ പ്രഫുൽ പേട്ടലിനെ ശരദ് പവാർ ചുമതലയേൽപിച്ചിരിക്കുകയാണ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.