നൂറിലേറെ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

നെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നുള്ള വിമാനം അവിടെ ​െവച്ച് തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽനിന്ന്​ ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന നൂറിലേറെ യാത്രക്കാർ കുടുങ്ങി. ശനിയാഴ്ച രാവിലെ ഏഴിന് ജിദ്ദയിൽനിന്ന്​ നെടുമ്പാശ്ശേരിയിലെത്തി വൈകീട്ട് 5.30 ന് ജിദ്ദയിലേക്ക് മടങ്ങേണ്ടിയിരുന്ന എയർഇന്ത്യ എക്സ്​പ്രസ്​ വിമാനമാണ് തകരാറിലായത്.

വിമാനം രാവിലെ തകരാറിലായെങ്കിലും ഈ വിവരം അറിയിക്കാൻ എയർഇന്ത്യ തയാറാവാതിരുന്നതിനാൽ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. വിമാനം തകരാർ പരിഹരിച്ച് എത്തിക്കാൻ കഴിയുമെന്ന് കരുതിയതിനാലാണ് റദ്ദാക്കുന്ന വിവരം അറിയിക്കാതിരുന്നതെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇവരെ ഞായറാഴ്ച രാവിലെ ജിദ്ദയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Nedumbassery Airport -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.