തൃശൂർ: ചിയ്യാരത്ത് വിവാഹാഭ്യർഥന നിരസിച്ചതിന് കുത്തിയും ചുട്ടെരിച്ചും കൊലപ്പെടു ത്തിയ നീതുവിെൻറ ശരീരത്തിൽ 12 കുത്തുകൾ. കഴുത്തിന് പിറകിലായി ഏറ്റ നാല് ആഴത്തിലുള്ള കു ത്തുകളാണ് മരണത്തിന് കാരണമായത്. ഇതോടെ ശബ്ദം തടസ്സപ്പെടുകയും ചലനശേഷി ഇല്ലാതാ വുകയും ചെയ്തു. കൈകളിലും വയറിൽ പൊക്കിളിനോട് ചേർന്നും കുത്തുകളുണ്ട്. 65 ശതമാനവും പൊള്ളലേറ്റ നിലയിലുമാണ്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിെൻറ റിപ്പോർട്ടിലാണ് മരണകാരണം സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയത്.
ഇതിനിടെ വനിതകമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ നീതുവിെൻറ വീട് സന്ദർശിച്ചു. എന്നാൽ കമീഷനോട് സഹകരിക്കാൻ കുടുംബം തയാറായില്ല. കുടുംബവുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ കമീഷൻ ചെയർേപഴ്സൻ ഇത്തരം ക്രൂരതകൾക്കെതിരെ ജനങ്ങളിൽ നിന്ന് ജാഗ്രതയും ബോധവത്കരണവും ഉണ്ടാവേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. പുരുഷമേധാവിത്വത്തിെൻറ ഇരകളാണ് തിരുവല്ലയിലെയും ചിയ്യാരത്തെയും സംഭവങ്ങൾ.
ഇത്തരം ക്രൂരതകൾക്കെതിരായ നിയമങ്ങളിൽ ഭേദഗതി വരുത്തി ശിക്ഷ കർശനമാക്കണം. നീതിപീഠങ്ങളും ഈ വിധത്തിൽ വിഷയങ്ങളെ കാണേണ്ടതുണ്ടെന്നും ചെയർപേഴ്സൻ പറഞ്ഞു. കമീഷൻ അംഗം ഷിജി ശിവജി, മഹിള അസോസിയേഷൻ നേതാവ് പ്രഫ.ആർ. ബിന്ദു എന്നിവരും ഉണ്ടായിരുന്നു. റിമാൻഡിൽ കഴിയുന്ന നിധീഷിനെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.