കൊല്ലുമെന്ന് നെഹ്റു കോളജ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതായി പരാതി

തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിഷയവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കൊല്ലുമെന്ന് നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയതായി പരാതി. എന്നാല്‍, ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കൃഷ്ണദാസ്. ജിഷ്ണുവിന്‍െറ മരണത്തെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് കോളജ്  ചെയര്‍മാന്‍  ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. രക്ഷിതാക്കളെ കോളജില്‍ വിളിച്ചുവരുത്തിയായിരുന്നു ഭീഷണി. ഇപ്പോള്‍ കോളജില്‍ വെച്ച് നിങ്ങളുടെ മക്കളെ നല്ലതുപോലെ കാണാം. ഇനി അവരെ കാണണമെങ്കില്‍ ഏതെങ്കിലും മോര്‍ച്ചറിയിലോ ആശുപത്രിയിലോ പോകേണ്ടിവരും. അതിനുള്ള ശക്തിയും സാമ്പത്തിക ശേഷിയും തനിക്കുണ്ടെന്നും അത് എല്ലാവരും മനസ്സിലാക്കണമെന്നും മാതാപിതാക്കളോട് ചെയര്‍മാന്‍ പറഞ്ഞെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇതുസംബന്ധിച്ച് ഡി.ജി.പിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്നും  വിദ്യാര്‍ഥികള്‍ പറഞ്ഞു.

എന്നാല്‍, താന്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിട്ടില്ളെന്ന് പി. കൃഷ്ണദാസ് പറഞ്ഞു. രക്ഷിതാക്കള്‍ തെരഞ്ഞെടുത്ത സമിതിയാണ് കോളജിലെ കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. വിദ്യാര്‍ഥികള്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കോളജില്‍ ഇല്ലായിരുന്നു. തനിക്കെതിരെ പരാതി നല്‍കാനുള്ള വിദ്യാര്‍ഥികളുടെ നീക്കം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 


 

Tags:    
News Summary - nehru college chairman threatens students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.