?????????? ?????????????

അയൽവാസി യുവതിക്ക് സ്വന്തം വീട്ടിൽ ക്വാറൻറീൻ സൗകര്യമൊരുക്കി വീട്ടമ്മ

തിരുവല്ല: ക്വാറൻറീനിൽ ആൾക്കാർ കഴിയുന്ന വീടിനെ അയല്‍പക്കക്കാർ പോലും ഭയാശങ്കയോടെ കാണുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനത്തുനിന്നുമെത്തിയ അയൽവാസി യുവതിക്ക് സ്വന്തം വീട്ടിൽ ക്വാറൻറീൻ സൗകര്യമൊരുക്കി വ്യത്യസ്തയാവുകയാണ് വീട്ടമ്മ. 

പെരിങ്ങര പ്രസാദ് ഭവനില്‍ വിജയകുമാരിയാണ് പോണ്ടിച്ചേരിയില്‍നിന്ന്​ എത്തിയ വനിത ഡോക്ടർക്ക് സ്വന്തം വീട്ടിൽ ക്വാറൻറീൻ സംവിധാനം ഒരുക്കിനൽകിയത്. ഒന്നരയാഴ്ചക്കാലമായി നിരീക്ഷണത്തിൽ തുടരുന്ന യുവതിക്ക് ഭക്ഷണം പാകംചെയ്ത് നല്‍കുന്നതും വിജയകുമാരി തന്നെ. 

പോണ്ടിച്ചേരിയിലെ ജിപ്മര്‍ മെഡിക്കല്‍ കോളജിലെ ആയുർവേദ വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോക്ടറായ യുവതി കഴിഞ്ഞ 29നാണ് നാട്ടിലെത്തിയത്. വീട്ടില്‍ സഹോദര​​െൻറ കുട്ടി ഉള്‍പ്പെടെ ഉള്ളതിനാല്‍ സര്‍ക്കാര്‍ ക്വാറൻറീൻ കേന്ദ്രത്തില്‍ താമസിക്കാനായിരുന്നു യുവതിയുടെ തീരുമാനം. ഈ വിവരമറിഞ്ഞ വിജയകുമാരി സ്വന്തം വീട്ടിൽ ക്വാറൻറീൻ സൗകര്യമൊരുക്കാനുള്ള സന്നദ്ധത യുവതിയുടെ വീട്ടുകാരെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കുകയായിരുന്നു. 

മകൻ പ്രസാദും അമ്മയുടെ തീരുമാനത്തിന് പിന്തുണ നൽകി. വിജയകുമാരിയും മകൻ പ്രസാദും കോവിഡ് നിർദേശങ്ങൾ പാലിച്ച് വീടി​​െൻറ താഴ്നിലയിൽ തന്നെയാണ് താമസം. രോഗത്തിനെതിരെ ജാഗ്രത വേണം, എന്നാല്‍, അതി​​െൻറ പേരില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടാകുന്ന ഒറ്റപ്പെടുത്തലുകള്‍ ശരിയല്ലെന്നാണ് വിജയകുമാരിയുടെ അഭിപ്രായം.

Tags:    
News Summary - neighbor arranged quarantine facility for young girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.