ജറുസലം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. "ഇന്‍റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗെയ്ൻസ്റ്റ് വുമൺ" ദിനത്തിൽ നടത്തിയ പരിപാടിക്കിടെയാണ് സ്ത്രീകളെ മൃഗങ്ങളോട് ഉപമിച്ചുള്ള പരാമര്‍ശം.
'നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗങ്ങളല്ല സ്ത്രീകള്‍. മൃഗങ്ങളെ മര്‍ദ്ദിക്കാന്‍ പാടില്ല എന്നല്ലേ പറയാറുളളത്. മൃഗങ്ങളോട് അനുകമ്പ കാണിക്കുന്നവരാണ് നമ്മള്‍. സ്ത്രീകളും മൃഗങ്ങളെപ്പോലെയാണ്, കുട്ടികളും മൃഗങ്ങളെപ്പോലെയാണ്. അവര്‍ക്കും അവകാശങ്ങളുണ്ട്' ഇതായിരുന്നു നെതന്യാഹുവിന്‍റെ വാക്കുകൾ. നെതന്യാഹുവിന്‍റെ ഭാര്യ സാറ കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു പരാമർശം.
നെതന്യാഹുവിന്‍റെ പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സൈബർ ലോകത്ത് നിന്നുയരുന്നത്. ഈ പരാമര്‍ശമടങ്ങിയ വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ് ഇപ്പോള്‍. വിഡിയോക്ക് താഴെ നെതന്യാഹുവിന്‍റെ സ്ത്രീവിരുദ്ധതയെ പരിഹസിച്ചും വിമർശിച്ചുമുള്ള കമന്‍റുകൾ നിറയുകയാണ്.
Netanyahu at event marking International Day for the Elimination of Violence against Women: "A woman isn't an animal you can beat, & nowadays we say don't hit animals. We have compassion for animals, women are animals, children are animals, with rights." pic.twitter.com/jwfLH6aYqU
— Noga Tarnopolsky (@NTarnopolsky) November 23, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.