ആലപ്പുഴയിൽ ഗർഭിണിയായ നഴ്​സിന്​ പിറകെ ഭർത്താവിനും കോവിഡ്​

ആലപ്പുഴ: ജില്ലയിൽ ബുധനാഴ്​ച ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗർഭിണിയുടെ ഭർത്താവിനാണ് രോഗബാധ. മേയ് ഒമ്പതിന് കുവൈത്തിൽനിന്ന്​ നെടുമ്പാശ്ശേരിയിൽ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയിൽ വീട്ടിലെത്തി ക്വാറൻറീനിൽ ആയിരുന്നു. അദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റി. 

ജില്ലയില്‍ ഇതോടെ കോവി‍ഡ് ബാധിച്ച് ചികിത്സയിലുള്ളത് ആറുപേരാണ്. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുവൈത്തിൽ നഴ്സായ യുവതി പൂർണഗർഭിണിയാണ്​. ചെന്നിത്തല സ്വദേശിനിയായ യുവതിയുടെ വിവാഹം ഒരു വർഷം മുമ്പായിരുന്നു. 

വിദൂര ജില്ലക്കാരനായ ഭർത്താവിനും കുവൈത്തിലാണ് ജോലി. യുവതിയുടെ പിതൃസഹോദര​​െൻറ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനഫലങ്ങൾ പോസിറ്റിവ്​ ആണെന്ന്​ കണ്ടതോടെ ആംബുലൻസ് എത്തി ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജിലേക്ക്​ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

Tags:    
News Summary - new covid case in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.