എറണാകുളത്ത് 5 പേർക്ക് കോവിഡ്

കൊച്ചി: സംസ്ഥാനത്ത് അഞ്ചു വിദേശികൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം കണ്ടെത്തിയ ബ്രിട്ടീഷ് പൗരനൊപ്പം ഉണ്ടായിരുന്ന 17 അംഗ സംഘത്തിലുള്ളവരാണ് ഇവർ. മന്ത്രി വി.എസ് സുനിൽകുമാർ, ജില്ല കലക്ടർ എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

60 വയസ് കഴിഞ്ഞവരാണ് വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ചു പേരും. സംഘത്തിൽ ഒരു സ്ത്രീയുമുണ്ട്. എല്ലാവരെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയ 12 പേരുടെ ഫലം നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു.

ഇതോടെ കേരളത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 30 ആയി. വൈറസ് വ്യാപിക്കുകയാണെങ്കിൽ സേനാ വിഭാഗങ്ങൾ ഹെലികോപ്ടർ സൗകര്യം അടക്കം സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. സേനാവിഭാഗം ആശുപത്രി സംവിധാനവും ഒരുക്കും.

Tags:    
News Summary - new covid posetive case at ernakulam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.