നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന് ബി.ജെ.പിയിൽ പുതിയ പോർമുഖം തുറക്കുന്നു. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ് കൊമ്പ് കോർക്കുന്നത്.
കഴക്കൂട്ടത്ത് വോട്ടുകൾ ചോർന്നുവെന്നാണ് ശോഭാ പക്ഷം ആരോപിക്കുന്നത്. ശോഭയുടെ പ്രചരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ് ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്. കുമാരപുരം ഭാഗത്താണ് നോട്ടീസുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്.
സംസ്ഥാനത്തുടനീളം ബി.ജെ.പിക്കുണ്ടായ പരാജയം പാർട്ടി വിലയിരുത്താനിരിക്കുന്നതിനിടെയാണ് പുതിയ വിവാദമുയരുന്നത്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടു വിഹിതത്തിൽ ബി.ജെ.പിക്ക് വലിയ കുറവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്.
മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്ഥാന ബി.ജെ.പിയിൽ അസംതൃപ്തരാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം. ഒരു പോർമുഖം തുറന്നു കിട്ടാനുള്ള അവസരം ശോഭാ പക്ഷം ഉപയോഗപ്പെടുത്തിയാൽ സംസ്ഥാന ബി.ജെ.പിയിൽ കലങ്ങൾ വീണ്ടും സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.