തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷവേളയില്‍ കേരളം കുടിച്ചുതീര്‍ത്തത് 480.14 കോടി രൂപയുടെ വിദേശമദ്യം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിവറേജസ് കോർപറേഷെൻറ (ബെവ്കോ) മദ്യവില്പനയില് വൻ വര്‍ധനയാണ് േരഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് കണ്ണൂർ ഔട്ട്ലെറ്റ് വഴിയാണ്. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കാണിത്.
ക്രിസ്മസ് കാലത്ത് മാത്രം മലയാളികള്‍ 313.63 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ക്രിസ്മസിന് മുമ്പുള്ള മൂന്നുദിവസത്തെ കണക്കാണിത്. ഡിസംബര്‍ 24ന് മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്കോ വഴി വിറ്റുപോയി. 2016ല്‍ ക്രിസ്മസ്-പുതുവത്സര മദ്യവിൽപന 402.35 കോടിയായിരുന്നു. മദ്യത്തിെൻറ വില വർധിപ്പിച്ചതും വരുമാനം കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.