തിരുവല്ല: മുന്നിലേക്കും പിന്നിലേക്കും മടക്കിവെക്കാൻ കഴിയുന്ന തരത്തിൽ രൂപ മാറ്റം വരുത്തിയ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ന്യൂജൻ ബൈക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം വാഹന പരിശോധനയ്ക്കിടെ പിടികൂടി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി അരുൺ കുമാറിന്റെ ബൈക്കാണിത്. വാഹനമോടിച്ചിരുന്ന പ്രവീൺ കുമാർ എന്നയാളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗം ഇന്ന് രാവിലെ 10 ഓടെ ഇടിഞ്ഞില്ലം ജങ്ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബൈക്ക് പിടികൂടിയത്. ബൈക്കിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റിൽ ആണ് കൃത്രിമത്വം കാട്ടിയത്. നമ്പർ പ്ലേറ്റിന്റെ മുൻവശത്തും പിൻവശത്തുമായി നാല് കാന്ത കഷണങ്ങൾ ഘടിപ്പിച്ചാണ് നമ്പർ പ്ലേറ്റ് അതിവേഗം ചലിപ്പിച്ചിരുന്നത്.
വാഹന പരിശോധന സമയങ്ങളിൽ നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിൻവശത്തെ നമ്പർ പ്ലേറ്റ് ആണ് മോട്ടോർ വാഹന വകുപ്പും പൊലീസും രേഖപ്പെടുത്താറുള്ളത്. മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ വാഹന പരിശോധന ശ്രദ്ധയിൽപ്പെട്ടാൽ പിന്നിലിരിക്കുന്ന സഹയാത്രികന് ഞൊടിയിടയിൽ നമ്പർ പ്ലേറ്റ് മറക്കാവുന്ന തരത്തിലാണിത്. നമ്പർ പ്ലേറ്റിൽ ഇത്തരത്തിലുള്ള കൃത്രിമത്വം പത്തനംതിട്ട ജില്ലയിൽ പിടികൂടുന്നത് ആദ്യമായാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.