നെയ്യാറ്റിൻകര: ലേഖയുടെയും മകൾ വൈഷ്ണവിയുടെയും ആത്മഹത്യക്ക് നാട്ടുകാരെ പോലും ഞെട്ടിച്ചാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. ആത്മഹത്യക്ക് കാരണം ബാങ്കിെൻറ ജപ് തിഭീഷണിയാണെന്നായിരുന്നു ലേഖയുടെ ഭർത്താവ് ചന്ദ്രൻ ചൊവ്വാഴ്ച രാവിലെ മുതൽ മാധ്യമങ്ങളോട് ആവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ, ഫോറൻസിക് സംഘം മുറി തുറന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതോടെ അതുവരെ ഇരയായിരുന്ന ചന്ദ്രൻ പ്രതിയായി.
മാരായമുട്ടം എസ്.ഐയുടെ നേതൃത്വത്തിൽ ചന്ദ്രനെയും മാതാവിനെയും ബന്ധുക്കളെയും കസ്റ്റഡിയിൽ എടുക്കുമ്പോൾ അമ്പരപ്പിലായിരുന്നു നാട്ടുകാരും അയൽവാസികളും. ചൊവ്വാഴ്ച ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും മകളെയും മെഡിക്കൽ കോളജിലെത്തിക്കുമ്പോൾ ആംബുലൻസിൽ കൂടെ ഉണ്ടായിരുന്ന ചന്ദ്രൻ മാധ്യമങ്ങളോട് ബാങ്ക് ഉദ്യോഗസ്ഥരുടെ പീഡനം വിവരിക്കുന്ന തിരക്കിലായിരുന്നു. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ചന്ദ്രനെയും ബന്ധുക്കളെയും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് 12 കിലോമീറ്റർ അകലെ നരുവാമ്മൂട് സ്റ്റേഷനിലേക്കാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.