കാസർകോട്: ദേശീയപാത ആറുവരിയാക്കുന്നതിനുള്ള രൂപരേഖയിൽ മാറ്റം വരുത്തണമെന്ന്, കരാർ ഒപ്പിട്ട കമ്പനി.സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകുകയും രൂപരേഖയുടെ പരിധിയിൽവരുന്ന കടകളും വീടുകളും പൊളിച്ചുനീക്കുകയും നഷ്ടപരിഹാരം നൽകിത്തുടങ്ങുകയും ചെയ്ത ശേഷമാണ് കരാർ ഏറ്റെടുത്ത മേഘ ഗ്രൂപ്, അവർ ഏറ്റെടുത്ത ഭാഗത്തെ രൂപരേഖ പറ്റില്ലെന്ന് ദേശീയപാത വികസന അതോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗ്രൂപ്പിെൻറ താൽപര്യം പരിഗണിച്ചുകൊണ്ട്, രൂപരേഖ മാറ്റുന്നതിെൻറ ഭാഗമായി കാസർകോട് ചെങ്കള-നീലേശ്വരം 56 കിലോമീറ്റർ റീച്ചിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നത് നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിറക്കി. 2021 മാർച്ച് 22നാണ് ദേശീയപാത ഡെപ്യൂട്ടി ജനറൽ മാനേജർ ഉത്തരവിറക്കിയത്പാതയോരത്തുനിന്ന് കുടിയിറക്കപ്പെട്ടതിനെ തുടർന്ന് ഒഴിഞ്ഞുപോയി പുതിയ കിടപ്പാടത്തിനായി പെടാപ്പാട് പെടുന്നവർക്ക് ഇൗ തീരുമാനം ഇരുട്ടടിയായി.
കരാർ ഒപ്പിട്ടശേഷം സർവേ നടത്തിത്തുടങ്ങിയപ്പോൾ പാതയിലെ വളവുകൾ കമ്പനിക്ക് നഷ്ടത്തിനു കാരണമാകുെമന്ന് കണ്ടതിനെ തുടർന്നാണ് അലൈൻമെൻറ് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ആരോപണം.
ചെങ്കള -നീലേശ്വരം റീച്ചിലെ തെക്കിൽ, ബല്ല, പുല്ലൂർ വില്ലേജുകളിലെ രൂപരേഖയിലാണ് മാറ്റം നിർദേശിച്ചത്. ഒരു കമ്പനി നിർദേശിച്ച മാറ്റം ദേശീയപാത അതോറിറ്റി അംഗീകരിച്ചതോടെ മറ്റു കമ്പനികളും പിന്നാലെ ഇത്തരം നിർദേശങ്ങളുമായി വരുമെന്നത് പാത വികസനം വീണ്ടും വൈകുന്നതിനു കാരണമാകും. പദ്ധതിക്ക് ചെലവേറുകയും ചെയ്യും. നീലേശ്വരം വരെ മേഘ ഗ്രൂപ്പും തളിപ്പറമ്പുവരെ ഉൗരാളുങ്കൽ ഗ്രൂപ്പും തുടർന്ന് അദാനി ഗ്രൂപ്പുമാണ് പ്രവൃത്തി ഏറ്റെടുത്തത്. 2020 ഡിസംബർ 20നാണ് മേഘ ഗ്രൂപ്പുമായി കരാർ ഒപ്പുവെച്ചത്. ഏറെ സമരങ്ങൾക്കും സംഘർഷങ്ങൾക്കും ശേഷമാണ് ആയിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചത്. വീടുകളും കടകളും ഉൾപ്പെടെ 800ഒാളം കെട്ടിടങ്ങൾ െപാളിച്ചുനീക്കി. ഇതിൽ നഷ്ടപരിഹാരം ലഭിച്ചവരും ലഭിക്കാത്തവരുമുണ്ട്. രൂപരേഖ മാറ്റാനുണ്ടെന്ന് അതോറിറ്റി തന്നെ ഉത്തരവിൽ പരാമർശിക്കുന്നതിനാൽ വീടുവിട്ടവർക്കും സ്ഥാപനങ്ങൾ നഷ്ടമായവർക്കും നഷ്ടപരിഹാരം ലഭിക്കുമോയെന്നതും ലഭിച്ച നഷ്ടപരിഹാരം തിരിച്ച് ഏൽപിക്കേണ്ടിവരുമോയെന്നതും വിഷയമാണ്.
രൂപരേഖ തയാറാക്കുന്നത് കൂടുതൽ ആലോചിച്ചുവേണമെന്ന് വളരെ മുമ്പുതന്നെ പറഞ്ഞതായിരുന്നു. ഇപ്പോൾ വീണ്ടും ദുരിതവും സംഘർഷവും സൃഷ്ടിക്കാനാണ് നീക്കമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ വിശ്വാസ് പള്ളിക്കര പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.