കൊച്ചി: വൈക്കം സ്വദേശിനി ഹാദിയയുടെ മതംമാറ്റ കേസിൽ എൻ.െഎ.എ അന്വേഷണം ആരംഭിച്ചു. എറണാകുളം പ്രത്യേക എൻ.െഎ.എ കോടതിയിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്താണ് കൊച്ചി യൂനിറ്റ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഹാദിയ എന്ന അഖിലയുടെ സഹപാഠിയുടെ പിതാവ് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി അബൂബക്കറിനെ പ്രതിയാക്കി നേരത്തേ പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ വീണ്ടും രജിസ്റ്റർ ചെയ്ത അന്വേഷണസംഘം, ഇതിെനാപ്പം അന്വേഷണം എൻ.െഎ.എക്ക് കൈമാറിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിെൻറ പകർപ്പും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ആദ്യം കേരള പൊലീസ് ആക്ടിലെ 57ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പിന്നീട് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153 എ , 295 എ, 107 തുടങ്ങിയ വകുപ്പുകള്‍ കൂട്ടിച്ചേർത്തിരുന്നു. മകളെ കാണാനില്ലെന്ന് പറഞ്ഞ് ഹാദിയയുടെ പിതാവ് അശോകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
സേലത്ത് ബി.എച്ച്.എം.എസ് പഠനം കഴിഞ്ഞ് മടങ്ങിയ ഹാദിയ സഹപാഠിയുടെ വീട്ടിൽ താമസിച്ചതായും ഇവിടെവെച്ച് മതംമാറാൻ അബൂബക്കർ നിർബന്ധിച്ചെന്നുമാണ് എഫ്.െഎ.ആറിലെ ആരോപണങ്ങൾ. താമസിയാതെ അബൂബക്കറിൽനിന്നും ഹാദിയയിൽനിന്നും മൊഴിയെടുക്കുമെന്നും എൻ.െഎ.എ അധികൃതർ പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടോയെന്നും പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയോഗിച്ച റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ ബംഗളൂരുവിലാവും സിറ്റിങ് നടത്തുക. വിവാഹം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന് നല്കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി എ ന്.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.