സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം ആലപ്പുഴ നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിൽ പൊതുദർശനത്തിനുവെച്ചപ്പോൾ പൊട്ടിക്കരയുന്ന സഹപാഠിയെ ആശ്വസിപ്പിക്കുന്ന അധ്യാപിക. മന്ത്രി പി. പ്രസാദും സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടനും സമീപം

നിദ ഫാത്തിമക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

അമ്പലപ്പുഴ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനു പോയി നാഗ്പുരിൽ മരിച്ച പത്തു വയസ്സുകാരി നിദ ഫാത്തിമക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

ശനിയാഴ്ച രാവിലെ 6.35ന് വിമാനമാർഗം നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം എച്ച്. സലാം എം.എൽ.എ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ തുടങ്ങിയവരും കുടുംബാംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി ജന്മനാടായ അമ്പലപ്പുഴ നീർക്കുന്നത്ത് എത്തിച്ചു. രാവിലെ 9.40ന് നിദ ഫാത്തിമ പഠിച്ച നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിൽ പൊതുദർശനത്തിനുവെച്ചു.

പഠനത്തിലും പാഠ്യേതര വിഷയത്തിലും മിടുക്കിയായിരുന്ന കുഞ്ഞുതാരത്തെ കണ്ണീരടക്കിപ്പിടിച്ചാണ് സഹപാഠികളും അധ്യാപകരും നാട്ടുകാരും ഒരു നോക്ക് കണ്ടത്. പിതാവ് ഷിഹാബുദ്ദീന്‍റെ കുടുംബവീടായ ഏഴരപീടികയിലെ സുഹറ മന്‍സിലില്‍ മൃതദേഹം കൊണ്ടുവന്നപ്പോൾ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടക്കരച്ചിലായിരുന്നു. ഉച്ചയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Nida Fatima death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.