കൊച്ചി: നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഹൈകോടതിയും തള്ളി. കൊല്ലപ്പെട്ട കുപ്പു ദേവരാജന്‍െറ (കുപ്പുസ്വാമി) സഹോദരന്‍ ശ്രീധരന്‍ നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ഹരജിക്കാരന്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനത്തെുടര്‍ന്നാണ് ഹൈകോടതിയിലത്തെിയത്.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നതെന്നും വീണ്ടും അതിന്‍െറ ആവശ്യമില്ളെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തേ സെഷന്‍സ് കോടതി ഹരജി തള്ളിയത്. സംശയ ദൂരീകരണത്തിന് ശ്രീധരനും അദ്ദേഹത്തിന്‍െറ അഭിഭാഷകര്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിന്‍െറ വിഡിയോദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ഇതിന് സൗകര്യം ഒരുക്കാമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. സെഷന്‍സ് കോടതിയുടെ നിലപാടില്‍ അപാകതയില്ളെന്ന് വിലയിരുത്തിയാണ് ഹൈകോടതി അപ്പീല്‍ തള്ളിയത്.
തന്‍െറ സഹോദരനെ പിടികൂടി പൊലീസ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. രണ്ട് ജൂനിയര്‍ പൊലീസ് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. അതിനാല്‍ യഥാര്‍ഥവസ്തുത പുറത്തുകൊണ്ടുവരാന്‍ ചെന്നൈയിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. എന്‍.ആര്‍. പൃഥ്വിരാജന്‍െറ നേതൃത്വത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട ആവശ്യമില്ളെന്നും വിദഗ്ധ ഡോക്ടര്‍മാരാണ് അത് നിര്‍വഹിച്ചതെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വെടിവെച്ചുകൊന്നതെന്ന ആരോപണമുള്ള സാഹചര്യത്തില്‍ നിയമപരമായി കോടതിയെ സമീപിക്കാന്‍ ഹരജിക്കാരന് ഈ ഉത്തരവ് തടസ്സമല്ളെന്ന് ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.