നിമിഷപ്രിയ

പാ​ല​ക്കാ​ട്: യ​മ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​യേ​ക്കാ​മെ​ന്ന സൂ​ച​ന വ​ന്ന​തോ​ടെ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​വു​മാ​യി സേ​വ് നി​മി​ഷ​പ്രി​യ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ. ഏ​ക​ദേ​ശം മൂ​ന്നു കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ‘ദി​യാ​ധ​ന സ്വ​രൂ​പ​ണ’ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​താ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2014ൽ ​യ​മ​നി​ലെ സ​ൻ​ആ​യി​ൽ ഒ​രു യ​മ​നി കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് നി​മി​ഷ​പ്രി​യ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ത​ട​വി​ൽ ക​ഴി​യു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കാ​നും മോ​ച​നം ഉ​റ​പ്പാ​ക്കാ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ ബ​ന്ധ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്ന​താ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് യ​മ​നി​ന് പു​റ​ത്ത് ജി​ബൂ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി, യ​മ​ൻ പൗ​ര​നാ​യ അ​ഭി​ഭാ​ഷ​ക​നെ നി​യ​മ​സ​ഹാ​യ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഇ​രു​വ​രു​ടെ​യും സേ​വ​നം തു​ട​ങ്ങു​മ്പോ​ഴേ​ക്കും നി​മി​ഷ​യു​ടെ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി ത​ള്ളി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​മി​ഷ​ക്കു​വേ​ണ്ടി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ ത​യാ​റു​ള്ള മ​ധ്യ​സ്ഥ​രെ ക​ണ്ടെ​ത്താ​നും മ​റ്റു സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​നും എം​ബ​സി നി​യ​മി​ച്ച അ​ഭി​ഭാ​ഷ​ക​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തി​നു​ള്ള ചെ​ല​വ് ഏ​ക​ദേ​ശം 40,000 ഡോ​ള​ർ -33,37,220 രൂ​പ​യാ​ണ്. ഇ​തി​നു പു​റ​മെ ദി​യാ​ധ​നം സ്വീ​ക​രി​ച്ച് മാ​പ്പ് ന​ൽ​കാ​ൻ ത​യാ​റാ​യാ​ൽ അ​തി​നു​ള്ള പ​ണ​വും കൈ​വ​ശ​മു​ണ്ടെ​ന്ന് മാ​ധ്യ​സ്ഥ്യം വ​ഹി​ക്കു​ന്ന പ്ര​മു​ഖ​ർ​ക്ക് ബോ​ധ്യ​പ്പെ​ട​ണം. അ​തി​നാ​ലാ​ണ് തു​ക സ​മാ​ഹ​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങു​ന്ന​ത്. 500 രൂ​പ വീ​തം അ​റു​പ​തി​നാ​യി​രം പേ​ർ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യാ​ൽ തു​ക സ​മാ​ഹ​രി​ക്കാം. സ​മാ​ഹ​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ നി​മി​ഷ​പ്രി​യ​യെ ര​ക്ഷി​ക്കാ​നു​ള്ള കൂ​ടി​യാ​ലോ​ച​ന ആ​രം​ഭി​ക്കാ​നാ​കൂ​വെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ജ​യ​ച​ന്ദ്ര​ൻ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ. ​ബാ​ബു എം.​എ​ൽ.​എ, എ.​കെ. മൂ​സ മാ​സ്റ്റ​ർ, ട്ര​ഷ​റ​ർ കു​ഞ്ഞ​ഹ​മ്മ​ദ് കൂ​രാ​ച്ചു​ണ്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. ACCOUNT NAME- SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL, Current Ac No: 00000040847370877. IFSC Code: SBIN0000893, SBI-PALAKKAD. ഫോ​ൺ ന​മ്പ​ർ: ട്ര​ഷ​റ​ർ- 95261 94545.

Tags:    
News Summary - Nimisha priya in a prison in Yemen Indications that his execution may take place within a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.