കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സക്കിടെ മരിച്ചവരിൽ നിപ വൈറസ് ബാധയേറ്റവരുടെ സാമീപ്യം സംശയിക്കുന്നവരെയെല്ലാം നഗരത്തിൽതന്നെ അതിസുരക്ഷയിൽ സംസ്കരിക്കുന്നു.
നിപ വൈറസ് ചികിത്സ മാർഗരേഖ പ്രകാരമാണ് നടപടി. കഴിഞ്ഞദിവസം മെഡിക്കൽ കോളജിൽ മരിച്ച കുടക് സ്വദേശിനിയുടെ മൃതദേഹം ഉച്ചക്കുശേഷം കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.
ശനിയാഴ്ച മെഡിക്കൽ കോളജിൽ പനി ചികിത്സക്കിടെ മരിച്ച വാഴക്കാട് സ്വദേശി ശരതിെൻറ (17) മൃതദേഹം മാവൂർ റോഡ് ശ്മശാനത്തിൽ രാത്രിതന്നെ സംസ്കരിച്ചിരുന്നു. വൈറസ്ബാധ സ്ഥിരീകരിച്ച നരിപ്പറ്റ സ്വദേശിനി കല്യാണിയുടെ (80) സംസ്കാരത്തിനൊപ്പം തന്നെയായിരുന്നു ശരതിെൻറയും മരണാനന്തര ചടങ്ങുകൾ.
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചാണ് കുടക് സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് പോസ്റ്റ്മോർട്ടം നടപടികൾ ഒഴിവാക്കി. നവവധുവെന്ന നിലയിൽ സ്ത്രീധന നിരോധന നിയമത്തിൻ കീഴിലുള്ളതും, ഇതര സംസ്ഥാനത്തുനിന്നുള്ളയാളെന്ന നിലയിലുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബന്ധുക്കളുടെ അനുമതിയോടെയായിരുന്നു ഖബറടക്കം.
നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ.ആർ.എസ്. ഗോപകുമാറിെൻറ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. നിപ ബാധിച്ചവരുടെ മൃതദേഹങ്ങൾ കഴുകാൻ പാടില്ലെന്നും പെെട്ടന്ന് സംസ്കരിക്കണമെന്നും മാർഗരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.