ചെല്ലാനം മറുവ്വക്കാട് പാടശേഖരത്തിലെ പൊക്കാളിക്കൃഷി തട്ടിപ്പെന്ന് നിപുൻ ചെറിയാൻ

കൊച്ചി : ചെല്ലാനം മറുവ്വക്കാട് പാടശേഖരത്തിലെ പൊക്കാളിക്കൃഷി നടത്തിയെന്ന കൃഷിവകുപ്പിന്റെ വാദം തട്ടിപ്പെന്ന് വി ഫോർ പീപ്പിള്‍ പാർട്ടി പ്രസിഡണ്ടന്റ് നിപുൻ ചെറിയാൻ. 105 ഏക്കറിൽ 16 ജൂൺ 2022-ന് വിതച്ചു തുടങ്ങി എന്ന് അവകാശപ്പെടുന്ന പൊക്കാളി കൃഷി 127 ദിവസം കഴിഞ്ഞിട്ടും കൊയ്ത്ത് ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

120 ദിവസത്തിനുള്ളില്‍ പൊക്കാളി കൊയ്ത്ത് അവസാനിക്കണം. സെപ്റ്റംബര്‍ മാസത്തില്‍ എടുത്ത ഡ്രോൺ ചിത്രങ്ങളില്‍ നെൽ പാടങ്ങൾ ഉപ്പ് വെള്ളം കയറി നശിച്ചു കിടക്കുകയാണ്. കതിര് ഇല്ലാതെ ഉണങ്ങി നില്‍ക്കുന്ന പാടങ്ങൾ ഇപ്പോൾ നേരിട്ട് കണ്ടാല്‍ വ്യക്തമാണ്.

നെല്‍കൃഷി സമയത്ത് അനധികൃതമായി കാര ചെമ്മീന്‍ കുഞ്ഞുങ്ങളെ ഇട്ടതും തെളിവ് സഹിതം പുറത്ത് വന്നിട്ടും സർക്കാർ സംവിധാനം അനങ്ങുന്നില്ല. നവംബർ- ഡിസംബർ മാസങ്ങളില്‍ ചെമ്മീന്‍ കൃഷിക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ഒരു നിബന്ധനയുണ്ട്. അത് നെൽ കൃഷി നടത്തിയിരിക്കണം എന്നാണ്.

പൊതു ജലാശയങ്ങളിലും, മറ്റ് ജലാശയങ്ങൾ കൈയേറിയും അനധികൃതമായി ചെമ്മീന്‍ കൃഷി നടത്തുന്ന ചാൽ മാഫിയ സംഘം ഇവിടെ സജീവമാണ്. ഈ മാഫിയ സംഘം കോടികള്‍ അനധികൃതമായി സമ്പാദിക്കുന്നത്. പാടശേഖരം ഏറ്റെടുത്ത് നെൽകൃഷി നടത്തി എന്ന് വരുത്തും. അതിന് ശേഷം ലൈസന്‍സ് ഇല്ലാതെ ജലാശയങ്ങൾ കൈയേറി ചെമ്മീന്‍ കൃഷി നടത്തുന്നു. ഈ തട്ടിപ്പിനെ സഹായിക്കുകയാണ് കൃഷി മന്ത്രിയും ഉദ്യോഗസ്ഥരുമെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യം മന്ത്രി ഓഫിസിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും നിപുൻ പറഞ്ഞു. 

Tags:    
News Summary - Nipun called Pokkali farming in Chellanam Maruvakkad Padasekara a scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.