കോൺഗ്രസ് സഖ്യം പാടെ തള്ളി കോടിയേരി; ബി.ജെ.പിക്കെതിരെ രാഷ്ട്രീയ അടവ് നയം

തിരുവനന്തപുരം: ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ രാഷ്ട്രീയ അടവ് നയം രൂപീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയതക്കെതിരെ വിശാലമായ വേദി വേണം. കരട് രാഷ്ട്രീയപ്രമേയത്തിൽ ഭേദഗതികൾ ഉണ്ടാകമെന്നും അദ്ദേഹം പറഞ്ഞു. 

വർഗീയതക്കെതിരായി രൂപീകരിക്കുന്ന വേദിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാവുന്നതാണ്. അവിടെയുണ്ടാകുന്ന സ്വതന്ത്ര അഭിപ്രായങ്ങൾ സ്വാഗതം ചെയ്യും. ഭൂരിപക്ഷ തീരുമാനങ്ങളെ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം-കോൺഗ്രസ് സഹകരണം ഉണ്ടായാൽ മുതലെടുക്കുന്നത് ബി.ജെ.പി ആയിരിക്കും. വർഗീയതക്കും ഉദാരവത്കരണ നയങ്ങൾക്കും എതിരെയാണ് സഖ്യം വേണ്ടത്. രാഷ്ട്രീയ അടവ് നയം നയപരമായ യോജിപ്പുള്ളവരുമായി മാത്രമായിരിക്കുമെന്നും കോടിയേരി പറഞ്ഞു. 

Tags:    
News Summary - No alliance with congress kodiyeri- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.