ന്യൂഡല്‍ഹി: റണ്‍വേ ബലപ്പെടുത്തലിന്‍െറ പേരില്‍ നിര്‍ത്തിവെച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സര്‍വിസ് പണി പൂര്‍ത്തിയായാലും ആരംഭിക്കില്ളെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു. കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാന സര്‍വിസ് പുനരാരംഭിക്കണമെന്ന ആവശ്യമുന്നയിച്ച് തന്നെ വന്നുകണ്ട മന്ത്രി കെ.ടി. ജലീലിനോടാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്. ഇതത്തേുടര്‍ന്ന് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി ജലീല്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയെയും കണ്ടു.
അറ്റകുറ്റപ്പണിയുടെ പേരില്‍ 2015 മേയ് ഒന്നിന് ആറു മാസം നിര്‍ത്തിവെച്ച ബോയിങ് 747, 777, 330 വിമാനങ്ങള്‍ പുനരാരംഭിക്കില്ളെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. സുരക്ഷാവിഷയമായതിനാല്‍ റണ്‍വേ വലുതാക്കാതെ ഈ വിമാനങ്ങള്‍ കരിപ്പൂരിലിറക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം 14 വര്‍ഷമായി കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്തിവരികയായിരുന്നു. കൂടാതെ ജിദ്ദയിലേക്കടക്കമുള്ള വിദേശ സര്‍വിസുകളും വന്‍ ലാഭത്തോടെ എയര്‍ ഇന്ത്യ നടത്തി.
എന്നാല്‍, അറ്റകുറ്റപ്പണിയുടെ പേരില്‍ കോഴിക്കോട്ടുനിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഈ സര്‍വിസുകള്‍ സുരക്ഷാ കാരണങ്ങളാല്‍ ഇനി കോഴിക്കോട്ടേക്ക് മാറ്റില്ല.ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാന സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ.ടി. ജലീല്‍ പറഞ്ഞു.
കൊച്ചിയിലുള്ള എംബാര്‍ക്കേഷന്‍ പോയന്‍റ് നിലനിര്‍ത്തി കോഴിക്കോട്ട് മറ്റൊന്ന് തുടങ്ങുകയോ കൊച്ചിയിലുള്ളത് കോഴിക്കോട്ടേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് കേരളത്തിന്‍െറ ആവശ്യം. സംസ്ഥാനത്തിന്‍െറ ഈ ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞ മന്ത്രി ഗജപതി രാജു ചെറിയ വിമാനങ്ങളുപയോഗിച്ചുള്ള യാത്രക്ക് ഒരാള്‍ക്ക് 30,000ത്തിനും 40,000ത്തിനുമിടയില്‍ അധികം ചെലവ് വരുമെന്നും ഈ തുക വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയായി നല്‍കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.
സംസ്ഥാന വിഭജനത്തിനുശേഷം ഒരു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റുമില്ലാതായ തന്‍െറ സംസ്ഥാനമായ ആന്ധ്രയില്‍നിന്ന് ഈ ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ടുനിന്നുള്ള ഹജ്ജ് വിമാന സര്‍വിസിന്‍െറ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും ഉറപ്പുനല്‍കിയെന്ന് ജലീല്‍ പറഞ്ഞു. കേന്ദ്രം വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ന്യൂനപക്ഷ വിദ്യാഭ്യാസ സമുച്ചയത്തിന് സ്ഥലം ഏറ്റെടുത്തു നല്‍കാമെന്നും ജലീല്‍ നഖ്വിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.