വെ​ടി​ക്കെ​ട്ടി​ൽ ഇ​നി നീ​ല​നി​റം ഉ​ണ്ടാ​കി​ല്ല


തൃശൂർ: വെടിക്കെട്ടിൽനിന്ന് നീലനിറം ഇല്ലാതാകുന്നു. വെടിക്കെട്ട് വസ്തുക്കളിൽ പൊട്ടാസ്യം േക്ലാറൈറ്റിന് വിലക്ക് വന്നതോടെയാണിത്. 
വെടിക്കെട്ടിന് കനത്ത ശബ്ദവും നീലനിറവും നൽകുന്നത് പൊട്ടാസ്യം േക്ലാറൈറ്റാണ്. ഇനി അഥവാ, വെടിക്കെട്ടിൽ നീലനിറം ഉെണ്ടങ്കിൽ നിരോധം ലംഘിച്ച് പൊട്ടാസ്യം േക്ലാറൈറ്റ് ഉപയോഗിച്ചതിന് അത് തെളിവാണെന്നും എക്സ്പ്ലോസീവ് അധികൃതർ പറയുന്നു. 

കൊല്ലം പുറ്റിങ്ങൽ പരവൂരില്‍ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് അപകടത്തിെൻറ വ്യാപ്തി കൂട്ടിയത് പൊട്ടാസ്യം േക്ലാറൈറ്റ് വൻ തോതില്‍ ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. കമ്പക്കെട്ടിന് ശബ്ദം കൂട്ടാൻ ഉപയോഗിക്കുന്ന പൊട്ടാസ്യം േക്ലാറൈറ്റ് വെയിലേറ്റാൽപ്പോലും തീപിടിക്കുന്ന രാസവസ്തുവാണ്. ഇത് ഉപയോഗിക്കാനോ സൂക്ഷിക്കാനോ വെടിക്കെട്ട് ലൈസന്‍സുകാര്‍ക്ക് അനുവാദമില്ല. 

ഉത്സവ കമ്മിറ്റികളുടെ സമ്മർദത്തെ തുടർന്നാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് ലൈസൻസികളുടെ വാദം. പുതിയ സാഹചര്യത്തിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നതിനാൽ ലൈസൻസികളും പൊട്ടാസ്യം േക്ലാറൈറ്റ് ഉപയോഗിക്കാനാകില്ലെന്ന നിലപാടിലാണ്. തൃശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ പൊട്ടാസ്യം േക്ലാറൈറ്റ് ഉപയോഗിക്കാനാകില്ലെന്ന് ചീഫ് എക്സ്പ്ലോസീവ് കൺട്രോളർ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതൊഴിവാക്കിയുള്ള വെടിക്കെട്ടിന് അനുമതിയാകാമെന്നും വ്യക്തമാക്കിയതോടെയാണ് തൃശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ച അനിശ്ചിതത്വം തീർന്നത്. 

Tags:    
News Summary - no blue colur in fire works

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.