കാലിത്തീറ്റ ഇല്ല; ലക്ഷദ്വീപിലെ ഫാമുകളിൽ പശുക്കൾ ചത്തൊടുങ്ങുന്നു

കൊച്ചി: ലക്ഷദ്വീപിലെ ​െഡയറി ഫാമുകൾ പൂട്ടിയതോടെ ഭീഷണിയിലായി കന്നുകാലികൾ. കാലിത്തീറ്റ ലഭിക്കാതെ മിനിക്കോയിയിൽ രണ്ടും കവരത്തിയിൽ ഒരുപശുവും ചത്തു. ഫാമുകൾ പൂട്ടാൻ തീരുമാനിച്ചതിനെത്തുടർന്ന് പശുക്കളെ ലേലം ചെയ്യാൻ അധികൃതർ തീരുമാനമെടുത്തിരുന്നു.

ഇത് കുത്തക കമ്പനികളെ ദ്വീപിലെത്തിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് ആരോപിച്ച് ജനങ്ങൾ ആരും ലേലത്തിൽ പങ്കെടുത്തില്ല. ഇതോടെ ലേലനടപടി റദ്ദാക്കാനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.

തീറ്റ ലഭിക്കാത്ത ഗുരുതര സാഹചര്യം കാണിച്ച് മൃഗസംരക്ഷ‍ണ ഡയറക്ടർക്ക് മൃഗസംരക്ഷണ ഓഫിസർ കത്തയച്ചു. കന്നുകാലികളെ കൂടാതെ 650 പക്ഷികളും കവരത്തിയിലെ ഫാമിലുണ്ട്. ഇവക്കും എത്രയും വേഗം തീറ്റ എത്തിക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - No fodder; Cows die on farms in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.