ഫണ്ടില്ല; പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾ ഇഴയുന്നു

കൊ​ച്ചി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഇ​ഴ​യു​ന്നു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ളാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. ഇ​തോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ലാ​യി.

നി​ല​വി​ൽ ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പ​മു​ള്ള ചി​കി​ത്സ ധ​ന​സ​ഹാ​യം, ഏ​ക​വ​രു​മാ​ന ദാ​യ​ക​ന്‍റെ മ​ര​ണം മൂ​ലം നി​രാ​ലം​ബ​രാ​കു​ന്ന കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യം, പ​ട്ടി​ക​ജാ​തി അ​തി​ക്ര​മം ത​ട​യ​ൽ ആ​ശ്വാ​സ ധ​ന​സ​ഹാ​യം, മി​ശ്ര വി​വാ​ഹ ധ​ന​സ​ഹാ​യം തു​ട​ങ്ങി വ​കു​പ്പി​നു കീ​ഴി​ലെ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലെ ധ​ന​സ​ഹാ​യ വി​ത​ര​ണ​മാ​ണ് മു​ട​ങ്ങി​യ​ത്.

ചി​കി​ത്സ സ​ഹാ​യ​മാ​യി ഒ​രു ല​ക്ഷം രൂ​പ​വ​രെ​യും വി​വാ​ഹ ധ​ന​സ​ഹാ​യ​മാ​യി 1.25 ല​ക്ഷം രൂ​പ​യും മി​ശ്ര​വി​വാ​ഹ ധ​ന​സ​ഹാ​യ​മാ​യി 75,000 രൂ​പ​യും അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​കു​ന്ന ഇ​ര​ക​ൾ​ക്കാ​യി പ​രി​ക്കി​ന്‍റെ ആ​ഴം അ​നു​സ​രി​ച്ചു​മാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ള്ള ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണ​ത്തി​ല​ട​ക്കം അ​ന​ക്ക​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഈ​യി​ന​ത്തി​ൽ മാ​സം ആ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ളാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ എ​ത്തു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ തൊ​ട്ട് മു​ക​ളി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രെ​ങ്കി​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ​ത്തി ഉ​ട​ൻ സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തി​നാ​യി ജി​ല്ല​ത​ല​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ട് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ഓ​ഫി​സു​ക​ൾ വ​ഴി​യാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, സ​ഹാ​യം തേ​ടി അ​പേ​ക്ഷ​ക​ർ ഓ​ഫി​സു​ക​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത പ​റ​ഞ്ഞ് മ​ട​ക്കു​ക‍യാ​ണ്.

പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ലൈ​ഫ് പ​ട്ടി​ക​യി​ലു​ള്ള വീ​ടും സ്ഥ​ല​വു​മി​ല്ലാ​ത്ത പ​ട്ടി​ക​ജാ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന​ട​ക്ക​മു​ള​ള ധ​ന​സ​ഹാ​യം സെ​പ്​​റ്റം​ബ​ർ തൊ​ട്ട് പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ അ​ഞ്ച് സെ​ന്‍റ്​ സ്ഥ​ല​ത്തി​ന് 3,75,000 രൂ​പ​യും ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ മൂ​ന്നു സെ​ന്‍റ്​ സ്ഥ​ല​ത്തി​ന് 4.5 ല​ക്ഷ​വു​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്.

നേ​ര​ത്തേ ഈ ​ധ​ന​സ​ഹാ​യം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം മു​ൻ​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ൽ​കി​യ​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു.

Tags:    
News Summary - no funds; Scheduled caste welfare schemes are dragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.