സര്‍ക്കാര്‍ സഹായം ലഭിച്ചില്ല: വികസന പ്രവർത്തനത്തിന് പണം സര്‍വകലാശാല ഫണ്ടില്‍നിന്നെടുക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലും ഉപകേന്ദ്രങ്ങളിലും നാക് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വികസന പ്രവൃത്തികള്‍ക്കുള്ള പണം സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് വഹിക്കും. സര്‍ക്കാറില്‍ നിന്ന് പണം ലഭിക്കാത്ത സാഹചര്യത്തിലാണ് 72 പ്രവൃത്തികള്‍ നടത്തിയതിനുള്ള 10.80 കോടി രൂപ തനത് ഫണ്ടില്‍ നിന്ന് വഹിക്കുന്നത്.

സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണിത്. സര്‍ക്കാര്‍ അനുമതിയോടെ നടത്തിയ വികസന പ്രവൃത്തികള്‍ക്കുള്ള തുക സര്‍ക്കാറില്‍ നിന്ന് അനുവദിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് തുക സര്‍വകലാശാല തന്നെ കരാറുകാര്‍ക്ക് നല്‍കുന്നത്. ശമ്പളത്തിനും പെന്‍ഷനും മറ്റ് അത്യാവശ്യങ്ങള്‍ക്കും മാത്രം വിനിയോഗിക്കുന്ന തനത് ഫണ്ടില്‍ നിന്ന് ഇത്രയും വലിയ തുക ചെലവാകുന്നതോടെ സര്‍വകലാശാല ഫീസുകളില്‍ വര്‍ധന വരുത്തുമോയെന്ന ആശങ്കയുണ്ട്.

പഠനവിഭാഗങ്ങള്‍ക്കും മറ്റുമായുള്ള കെട്ടിടങ്ങള്‍, വനിതാ ഹോസ്റ്റലില്‍ ബയോഗ്യാസ് പ്ലാന്റ്, ശുചിമുറി, തൃശൂര്‍ ജോണ്‍മത്തായി സെന്ററിലെ ഇക്കണോമിക്‌സ് പഠനവിഭാഗം സെമിനാര്‍ ഹാളിന്റെയും ലൈബ്രറിയുടെയും നവീകരണം, ഹ്യുമാനിറ്റീസ് ബ്ലോക്ക്- ഭരണകാര്യാലയം, നവീകരണം, െഗസ്റ്റ് ഹൗസ്, പുരുഷ ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ ചുറ്റുമതില്‍ നിര്‍മാണം, ബൈസൈക്കിള്‍ ഷെഡ്, പബ്ലിക് റിലേഷന്‍സ് ഓഫിസ് നവീകരണം, വയനാട് ചെതലത്തെ ഗോത്രപഠനകേന്ദ്രത്തിലെ പ്രവൃത്തി, പരീക്ഷാഭവന് സമീപം ഓട്ടോമാറ്റഡ് സ്റ്റോറേജ് ആൻഡ് റിട്രൈവല്‍ സിസ്റ്റം കെട്ടിടം, വകുപ്പ് മേധാവിമാരുടെ ഓഫിസ് നവീകരണം, ഇന്റര്‍ലോക്ക് പതിക്കല്‍, വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ പഴയ ഓഫിസ് നവീകരണം, പരീക്ഷാഭവന്‍ പരിസരത്തെ സൗന്ദര്യവത്കരണം, സി.എച്ച്.എം.കെ ലൈബ്രറി നവീകരണം, സര്‍വകലാശാല പഠനവിഭാഗങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനം, പഠനവിഭാഗങ്ങളിലെയും ഓഫിസുകളിലെയും വൈദ്യുതീകരണം, സൗരോര്‍ജ പാനലുകളുടെ അറ്റകുറ്റപണി തുടങ്ങിയവയാണ് നാക് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല അടിയന്തര പ്രാധാന്യത്തോടെ നടത്തിയത്.

Tags:    
News Summary - No government aid received: The money for the development work will be taken from the university fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.