'സ്ത്രീകളോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതോടെ അദ്ദേഹത്തിന്‍റെ ഫോൺ കാളുകൾ എടുക്കാതെയായി'; ശശിക്കെതിരായ പരാതിയിൽ അൻവറിന്‍റെ ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് പി.വി. അൻവർ നൽകിയ പരാതിയിൽ, സ്ത്രീകളോട് ശൃംഗാര ഭാവത്തിൽ പെരുമാറിയെന്ന ആരോപണവും. 'തല്ക്കാലം പൊളിറ്റിക്കൽ സെക്രട്ടറിയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല' എന്നും അൻവർ പറയുന്നു.

'മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതികളുമായി എത്തുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കാളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും എനിക്കറിയാം. തല്ക്കാലം പൊളിറ്റിക്കൽ സെക്രട്ടറിയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ്' -എന്നാണ് പരാതിയിൽ പറയുന്നത്.

ഇന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് അൻവർ പരാതി പുറത്തുവിട്ടത്. സർക്കാറിനെയും പാർട്ടിയെയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട പൊളിറ്റിക്കൽ സെക്രട്ടറി ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അൻവർ പറയുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രയത്നിക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ രാഷ്ട്രീയ താല്പര്യത്തോടൊപ്പം നിൽക്കുന്ന സംസ്ഥാന പൊലീസിലെ ഒരു വിഭാഗം ക്രിമിനലുകളോടൊപ്പം ചേർന്ന് പ്രയാസത്തിലാക്കുകയും സാധാരണക്കാരായ പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെ പാർട്ടിയിൽ നിന്നും കൂടുതൽ അകറ്റാൻ കൂട്ടുനിൽക്കുകയും ചെയ്തുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത് -പരാതിയിൽ പറയുന്നു.

Tags:    
News Summary - PV Anvars allegations against P Sasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.