തിരുവനന്തപുരം: ഹരിത നികുതിയിൽനിന്ന് ഡീസൽ ഓട്ടോകളെ ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് അഞ്ചുകോടിയായി പുനഃസ്ഥാപിച്ചതായും ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. വ്യാപാരികൾക്ക് പലിശ സബ്സിഡിയോടെ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും.
കെ.എഫ്.സിയുമായും മറ്റ് ബാങ്കുകളുമായി ബന്ധപ്പെട്ട് 1000 കോടി രൂപവരെ ക്രമീകരിക്കും. വ്യാപാരികൾക്ക് പുറമേ ബസ് ഉടമകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കിഫ്ബി വഴി 17000 കോടി ഇതുവരെ ചെലവഴിച്ചു. ഈ വർഷം 4000 കോടിയിലധികം ചെലവഴിക്കും. വരുന്ന രണ്ട്-മൂന്ന് വർഷമായിരിക്കും ഏറ്റവുമധികം ചെലവഴിക്കൽ നടക്കുക.
കശുവണ്ടി മേഖലയുടെ സമഗ്ര നവീകരണത്തിന് കശുവണ്ടി വ്യവസായ പുനരുജ്ജീവന പാക്കേജ് നടപ്പാക്കും. 50 കോടി രൂപ ഇതിന് വിനിയോഗിക്കും. കുറഞ്ഞ പലിശക്ക് വ്യവസായികൾക്ക് പണം കിട്ടാൻ സംവിധാനം ഏർപ്പെടുത്തും.
ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ
• പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറ10 കോടി
• പൊലീസ് ഫോറൻസിക് സയൻസിനും ഡ്രോൺ റിസർചിനും രണ്ട് കോടി
• പൊലീസിന് സ്വതന്ത്ര േഡറ്റ സെന്ററിന് 4 കോടി
• ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ ഏറ്റെടുത്ത് ലോ ആന്‍ഡ് ജസ്റ്റിസിൽ ഗവേഷണ പഠന കേന്ദ്രം; ഒരു കോടി
• അക്കിത്തം പഠനകേന്ദ്രം ഒരു കോടി
• കൊച്ചി സർവകലാശാലയിലെ എൻ.ആർ. മാധവമേനോൻ സെന്ററിന് ഒരു കോടി
• കേരള സർവകലാശാല ബോട്ടണി ഡിപ്പാർട്മെന്റിലെ ബയോഡൈവേഴ്സിറ്റി കൺസർവേഷന്‍ 50 ലക്ഷം
• ശിവഗിരി കൺവെൻഷൻ സെൻററിന് അഞ്ച് കോടി
• മഹാകവി േമായീൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിക്ക് 25 ലക്ഷം കൂടി
• മലയാളം സർവകലാശാലയിൽ വള്ളത്തോൾ ചെയർ 10 ലക്ഷം
• കതിരൂർ കളരി അക്കാദമി, തെയ്യം കലാ അക്കാദമി എന്നിവക്ക് സഹായം.
• കൊടകര പെൺതൊഴിലിടം പദ്ധതിക്ക് ഒരു കോടി
• അരുവിക്കരയിൽ വ്യവസായ യൂനിറ്റിന് ഒരു കോടി
• ആലത്തൂർ നിറ പദ്ധതിക്ക് ഒരു കോടി
• ചാലിയാർ, അച്ചൻകോവിലാർ, ഭാരതപ്പുഴ, പെരിയാർ പുനരുജ്ജീവനത്തിന് 10 കോടി
• വന്യമൃഗ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നൽകാൻ 10 കോടി
• ഭിന്നശേഷി-ഓട്ടിസം എന്നിവയുമായി ബന്ധപ്പെട്ട് അസിസ്റ്റീവ് വില്ലേജിന് രണ്ട് കോടി
• മഞ്ചേരി മെഡിക്കൽ കോളജിൽ കാൻസർ സെന്റർ
• ഗ്രാമീണ കളിക്കളങ്ങൾക്ക് അഞ്ച് കോടി
• അഴീക്കോട് തുറമുഖ പദ്ധതിക്ക് അഞ്ച് കോടി
• ഇറിഗേഷൻ ടൂറിസം ഹൈഡൽ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പിന്റെ പദ്ധതിക്ക് 2.5 കോടി
• നാഷനൽ ഹൗസ് പാർക്കിന് രണ്ട് കോടി
• തൃശൂരിലെ നഗർ വികസനത്തിന് നടപടികളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.