നാളെ ഹാജരാകാൻ വീണ്ടും നോട്ടീസ്; സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ അനുമതി വേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് മറുപടി നല്‍കി. ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് കാട്ടി സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് വീണ്ടും നോട്ടീസ് നല്‍കി.

അയ്യപ്പന്‍റെ വീട്ടുവിലാസത്തിലാണ് ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും ഹാജാരാകില്ലെന്ന് അയ്യപ്പന്‍ പറഞ്ഞിരുന്നു. സഭാ സമ്മേളനമുള്ളതിനാല്‍ തിരക്കുണ്ടെന്നായിരുന്നു അയ്യപ്പന്‍ ഇതിന് നല്‍കിയ വിശദീകരണം.

ഒപ്പംതന്നെ സ്പീക്കറുടെ ഓഫിസില്‍ നിന്നും ഒരു മെയിലും കസ്റ്റംസിന് ലഭിച്ചിരുന്നു. സ്പീക്കറുടെ ഓഫിസിലെ സ്റ്റാഫുകള്‍ക്ക് നിയമപരിരക്ഷയുണ്ടെന്നും അതിനാല്‍ ചോദ്യംചെയ്യലിന് അയ്യപ്പന്‍ ഹാജരാകില്ല എന്നുമായിരുന്നു ഉള്ളടക്കം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നിയമോപദേശം തേടിയത്. തുടർന്നാണ് നിയമതടസങ്ങളില്ലെന്ന് നിയമോപദേശം ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.