നെടുമ്പാശ്ശേരി: സംസ്ഥാന സർക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് ഇത്തവണ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കും. മുൻ വർഷങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെത്തി വിപുലമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ക്യാമ്പ് ആരംഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂൺ അഞ്ച് വരെ എറണാകുളം ജില്ലയിൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകൾക്ക് വിലങ്ങുതടിയായത്.
ജൂൺ മൂന്നിനാണ് ക്യാമ്പ് ആരംഭിക്കുന്നത്. നാലിനാണ് ആദ്യ വിമാനം പുറപ്പെടുന്നത്. ആദ്യ വിമാനം യാത്രയാകുമ്പോൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിലും മന്ത്രിമാർ അടക്കമുള്ള ഉന്നതർക്ക് പങ്കെടുക്കാനാവില്ല. എന്നാൽ, ജൂൺ അഞ്ചിന് ശേഷം മന്ത്രിമാർ അടക്കമുള്ളവർ ക്യാമ്പ് സന്ദർശിക്കാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.